പാക്കറ്റില്‍ പാലിന് പകരം തൈര്
Jan 7, 2012, 16:10 IST
കാഞ്ഞങ്ങാട്: മില്‍മ പാലിന്റെ പാക്കറ്റില്‍ നിറച്ചത് തൈര്. കോട്ടച്ചേരിയിലെ എ ചന്ദ്രന്‍ ടൗണില്‍ നിന്നും വാങ്ങിയ അഞ്ച് മില്‍മ പാലിന്റെ പാക്കറ്റുകളില്‍ ഒന്ന് തൈരായിരുന്നു. പാല്‍ എന്ന് രേഖപ്പെടുത്തിയ പാക്കറ്റ് പൊട്ടിച്ച് ഒഴിച്ചപ്പോഴാണ് പാല്‍പ്പാക്കറ്റില്‍ തൈരാണുള്ളതെന്ന് മനസ്സിലായത്. പാലെന്ന് കരുതി എല്ലാ പാക്കറ്റും പൊട്ടിച്ച് പാത്രത്തില്‍ ഒഴിച്ചിരുന്നു. അപ്പോഴാണ് തൈരുണ്ടെന്ന് മനസ്സിലായത്. തൈര് കലങ്ങിയത് കൊണ്ട് ഈ അഞ്ച് പാക്കറ്റ് പോലും ചന്ദ്രന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പഴയ തീയ്യതി രേഖപ്പെടുത്തിയ പാലും അടുത്ത ദിവസത്തെ തീയതി രേഖപ്പെടുത്തിയ പാല്‍പ്പേക്കറ്റും ചന്ദ്രന് കിട്ടി.
Keywords: Milma, Kanhangad, Kasaragod