കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു
Aug 19, 2015, 10:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/08/2015) കേന്ദ്രസര്‍വ്വകലാശാലയിലെ ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. കേന്ദ്ര സര്‍വ്വകലാശാലയുടെ പടന്നക്കാട് ക്യാമ്പസില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍നിന്നാണ് ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ വിട്ടുനിന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടൊപ്പംതന്നെ പരാതി പരിഹാരസെല്‍ രൂപവല്‍ക്കരിക്കണമെന്ന ലിങ്ങ്‌ദോയുടെ നിര്‍ദേശം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം. ഇതിന് ശേഷം പടന്നക്കാട് ക്യാമ്പസില്‍ റിസര്‍ച്ചേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വായമൂടിക്കെട്ടിയുള്ള പ്രകടനവും നടന്നു.

Keywords : Kanhangad, Central University, Students, Election, Kasaragod, CUK students boycott council election, Royal Silks.