city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വ്വകലാശാല സ്ഥലം കയ്യേറിയ കേസില്‍ ഡോക്ടര്‍ക്കും പോളി ടെക്‌നിക്ക് ഉദ്യോഗസ്ഥനുമെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്:  (www.kasargodvartha.com 18/09/2015) പെരിയയിലെ കേന്ദ്രസര്‍വ്വകലാശാലയുടെ അധീനതയിലുള്ള സ്ഥലം കയ്യേറി അനധികൃതമായി റോഡ് നിര്‍മ്മിച്ചകേസില്‍ പ്രതികളായ ഡോക്ടര്‍ക്കും പോളിടെക്‌നിക്ക് ഉദ്യോഗസ്ഥനുമെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പുല്ലൂര്‍ മീങ്ങോത്ത് സ്വദേശിയും എറണാകുളം തൃപ്പുണിത്തുറ താമസക്കാരനും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ഡോ. സി. ഗംഗാധരന്‍ നമ്പ്യാര്‍ (58), കാഞ്ഞങ്ങാട് പോളിടെക്‌നിക്ക് ഉദ്യോഗസ്ഥന്‍ മീങ്ങോത്ത് സ്വദേശി എ. ശശികുമാര്‍ (42) എന്നിവര്‍ക്കെതിരെയാണ് സി.ഐ. യു. പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സര്‍ക്കാര്‍ സ്ഥലം കയ്യേറ്റം, പൊതുമുതല്‍ നശിപ്പിക്കല്‍, നഷ്ടം വരുത്തല്‍ തുടങ്ങിയ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ ബേക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേന്ദ്ര സര്‍വ്വകലാശാലയുടെ കീഴില്‍ പുല്ലൂര്‍ ചാലിങ്കാല്‍ മൊട്ടയിലുള്ള സ്ഥലത്ത് നിന്നും നൂറ്റമ്പതുമീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലും ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ഡോക്ടറും പോളി ടെക്‌നിക്ക് ഉദ്യോഗസ്ഥനും തങ്ങളുടെ സ്ഥലത്തേക്ക് അനധികൃതമായി റോഡ് നിര്‍മ്മിക്കുകയായിരുന്നു.

കേന്ദ്രസര്‍വ്വകലാശാല സ്ഥലം കയ്യേറിയ കേസില്‍ ഡോക്ടര്‍ക്കും പോളി ടെക്‌നിക്ക് ഉദ്യോഗസ്ഥനുമെതിരെ കുറ്റപത്രംഇതുമൂലം സര്‍വ്വകലാശാലക്ക് 22,67,100 രൂപ രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജും ജോ യിന്റ് രജിസ്ട്രാറുമായ എസ്. ഗോപകുമാറിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. അനധികൃതമായി മണ്ണ് നീക്കിയ ജെ.സി.ബിയും ഹിറ്റാച്ചിയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Keywords: CUK land scam: Charge sheet against Doctor and Polytechnic employee, Kasaragod, Kanhangad, Kerala, Periya, Central University

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia