ആക്രിക്കട അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു
May 28, 2012, 16:00 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലില്‍ ആക്രിക്കട അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ചെമ്മട്ടംവയലിലെ ഇപി ഗംഗാധര പൊതുവാളിന്റെ ആക്രിക്കടയാണ് ഇന്നലെ രാത്രി 12 മണിയോടെ തീവെച്ച് നശിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ വിവരം ഉടന്‍തന്നെ പോലീസിലും അഗ്നിശമന സേനയിലും അറിയിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പോലീസും ആക്രിക്കടയിലെത്തി അന്വേഷണം നടത്തി. പോലീസെത്തി വിവരം പറഞ്ഞപ്പോഴാണ് തന്റെ ആക്രിക്കടയ്ക്ക് തീവെച്ച കാര്യം ഗംഗാധര പൊതുവാള്‍ അറിഞ്ഞത്. നിരവധി ആക്രി സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗംഗാധരപൊതുവാളിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Crockery shop, Burnt, Chemmattamvayal, Kanhangad, Kasaragod