നിരവധി ആക്രമണ-മോഷണ കേസിലെ പ്രതികളായ ആറംഗ സംഘം പിടിയില്‍
May 23, 2012, 16:24 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ശംഘര്‍ഷത്തിന് വിത്തിട്ട മുറിയനാവിയിലെ ഓട്ടോ ആക്രമണ കേസുള്‍പ്പെടെ കാഞ്ഞങ്ങാട്ടും പരിസരത്തും നടന്ന നിരവധി ആക്രമണ- മോഷണ സംഭവങ്ങളില്‍ നേരിട്ട് ബന്ധമുള്ള രണ്ട് പതിനഞ്ചുകാര്‍ ഉള്‍പ്പെടെ ആറംഗ സംഘം പോലീസ് പിടിയിലായി.
പടന്നക്കാട്ട് സ്വകാര്യ മരമില്ലിലെ അക്കൌണ്ടന്റ് സെബാസ്റ്യനെ കോട്ടച്ചേരി ടൌണിലെ മദ്യശാലയ്ക്കുള്ളു കൂടുവഴിയില്‍ തടഞ്ഞ് നിര്‍ത്തി പണമടങ്ങിയ ബാഗും മൊബൈല്‍ഫോണും കവര്‍ന്നത് ഉള്‍പ്പെടെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നടന്ന നിരവധി കവര്‍ച്ചാസംഭവങ്ങളുമായി ഈ ആറംഗ സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് കലാപത്തിന് തിരികൊളുത്തിയ ഓട്ടോറിക്ഷ തകര്‍ക്കാന്‍ പതിനഞ്ചുകാരനെ ഉപകരണമാക്കിയ സിപിഎം കാരനായ സൂത്രധാരനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. ഇരിയ കാട്ടുമാടത്തെ എം കെ നിസാം (18), കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ടിഎം ആബിദ് (18), വെള്ളിക്കോത്ത് വീണച്ചേരിയിലെ പി വൈശാഖ് (18), വടകരമുക്കിലെ അമീര്‍ (19)എന്നിവരെയും 15 വയസിന് താഴെയുള്ള രണ്ട് കുട്ടികളെയുമാണ് ചൊവ്വാഴ്ച രാത്രി പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് നഗരത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കവര്‍ച്ച നടത്തുന്ന സംഘമാണെന്ന് വ്യക്തമാവുകയായിരുന്നു.
മെയ് ഒന്നിന് രാത്രി എട്ട് മണിക്ക് കാഞ്ഞങ്ങാട് ഫാല്‍ക്കോ ടവറിന് സമീപം ഒരാളെ ആക്രമിച്ച് 19,000 രൂപ തട്ടിയെടുത്തതും ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ നിന്നും ഐപോഡും മൊബൈല്‍ഫോണും പണവും കവര്‍ന്നതും ആവിക്കരയില്‍ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തതും തങ്ങളാണെന്ന് സംഘം പോലീസിനോട് സമ്മതിച്ചു. ചിത്താരി, അതിഞ്ഞാല്‍, പൂച്ചക്കാട്, മീനാപ്പീസ്, എന്നിവിടങ്ങളില്‍ മുസ്ളിം പള്ളികളില്‍ കയറി നിരവധി തവണ മൊബൈല്‍ ഫോണുകള്‍ കവരന്നതായി അന്വേഷണത്തില്‍ വ്യക്തമായി.കാഞ്ഞങ്ങാട് ബസ് സ്റാന്റിന് പിറകും കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റും റെയില്‍വെ സ്റേഷനും കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം പതിവാക്കിയത്. കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട് ബസ്സ്റാന്റ് പരിസരത്തുള്ള ഒരു കെട്ടിടത്തില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് കുട്ടികളെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. കുട്ടികളെ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്ന സംഘം കാഞ്ഞങ്ങാട്ട് താവളമുറപ്പിച്ചിരിക്കുകയാണ്.
Keywords: 6 criminal, Arrest, Kanhangad, Kasaragod