സാമ്പത്തിക തട്ടിപ്പ്; ഹൊസ്ദുര്‍ഗ് ജയിലില്‍ കഴിയുന്ന അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Feb 14, 2012, 17:00 IST
ഹൊസ്ദുര്‍ഗ്: കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന തളിപ്പറമ്പ് തില്ലങ്കേരിയിലെ താഴത്ത് അലിയുടെ (30) അറസ്റ്റ് കൊല്ലം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് കൊല്ലം ക്രൈംബ്രാഞ്ച് എസ് പി സാം ക്രിസ്റ്റ്യന്‍ ഡാനിയല്‍ കോടതിയുടെ അനുമതിയോടെ ഹൊസ്ദുര്‍ഗ് സബ്ജയിലില്‍ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അലിയെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു.
കരുനാഗപ്പള്ളിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അലിക്കെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നുവെങ്കിലും പിടികൂടാന്‍ സാധിക്കാതിരുന്നതിനാല്‍ അലിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ആറ് വര്‍ഷംമുമ്പാണ് കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് അലി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയുള്‍പ്പെടെ അഞ്ച് കോടതികളും അലിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുന്നുംകൈയിലെ ഭാര്യാ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അലിയെ വെള്ളരിക്കുണ്ട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയാണുണ്ടായത്.
തുടര്‍ അന്വേഷണങ്ങള്‍ക്കായി അലിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് എസ്പി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ അപേക്ഷ നല്‍കി. 9 ഓളം സാമ്പത്തിക കുറ്റകൃത്യകേസില്‍ അഞ്ചോളം കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അലിയെ വെള്ളരിക്കുണ്ട് സിഐ അനില്‍കുമാര്‍, ക്രൈം സ്‌ക്വാഡില്‍പ്പെട്ട പ്രകാശന്‍ നീലേശ്വരം, ജയരാജന്‍, വിജയന്‍, അജയന്‍, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അലിയെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. കണ്ണൂര്‍, ഇരിട്ടി, വടക്കാഞ്ചേരി, ചവറ, ചിറ്റാരിക്കാല്‍, കരുനാഗപ്പള്ളി, പാലക്കാട് കൂടല്‍ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിസ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റ കൃത്യ കേസുകളില്‍ പ്രതിയാണ് അലി. അലിയെ ചോദ്യം ചെയ്യാന്‍ ചിറ്റൂര്‍-കൂടല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തുന്നുണ്ട്.
കരുനാഗപ്പള്ളിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അലിക്കെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നുവെങ്കിലും പിടികൂടാന്‍ സാധിക്കാതിരുന്നതിനാല്‍ അലിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ആറ് വര്‍ഷംമുമ്പാണ് കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് അലി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയുള്‍പ്പെടെ അഞ്ച് കോടതികളും അലിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുന്നുംകൈയിലെ ഭാര്യാ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അലിയെ വെള്ളരിക്കുണ്ട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയാണുണ്ടായത്.
Keywords: Kanhangad, Kasaragod, Crimebranch, Arrest