ട്രെയിന്‍ യാത്രയ്ക്കിടയിലെ ഈ സുഹൃത്തുക്കള്‍ ചെയ്യുന്നത് ചെറിയ കാര്യമല്ല
Mar 14, 2015, 19:11 IST
കാസര്‍കോട്: (www.kasargodvartha.com 14/03/2015) ടീമുകള്‍ക്ക് ട്രെയിനുകളുടെ പേര് നല്‍കി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയാണ് ട്രെയിന്‍ യാത്രക്കാരായ കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് ബാച്ചിലര്‍ ട്രെയിന്‍. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതാകട്ടെ റെയില്‍വെ അഡീഷണല്‍ എസ്.ഐ മധുസൂദനനും. ഇതുകൊണ്ടു മാത്രം തീര്‍ന്നില്ല, നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് പരിസരത്തുള്ള ഗ്രൗണ്ടിലാണ് മത്സരം നടക്കുക. എഗ്മോര്‍ സ്‌ട്രൈക്കേഴ്‌സ്, ഏറനാട് ബില്‍ഡേഴ്‌സ്, ഗരീബ് യോര്‍ക്കേഴ്‌സ്, രാജധാനി ഹീറോസ്, പറുശുറാം ഡെവിള്‍സ്, ഇന്റര്‍സിറ്റി പ്ലാനേഴ്‌സ് എന്നിങ്ങനെയാണ് ടീമുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
കാഞ്ഞങ്ങാട് കട നടത്തിവരുന്നവരും, ജോലി ചെയ്യുന്നവരുമായ സാജിദ്, കബീര്‍, സജാദ് ചെമ്മനാട്, ആഷിഫ്, റഹ് മാന്‍, അഷ്‌റഫ്, ബഷീര്‍, അനീസ് തുടങ്ങിയവരാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന് പിന്നില്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഒപ്പമുള്ള സഹയാത്രികരോട് പേര് പോലും ചോദിക്കാത്തവരുള്ളിടത്താണ് ഒരു കൂട്ടായ്മ സംഘടിപ്പിച്ച് ഇവര്‍ വ്യത്യസ്തരാവുന്നത്.
Keywords : Kasaragod, Kerala, Train, Youth, Cricket Tournament, Sports, Kanhangad, Shop, Cricket tournament of train passenger.