city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രി­സ്­തുമ­സ് ക­രോള്‍ സം­ഘ­മ­യ­ച്ച പടക്കത്തില്‍ നിന്നും വ്യാ­പാ­ര­സ്ഥാ­പ­ന­ത്തി­ന് തീ­പി­ടി­ച്ചു

ക്രി­സ്­തുമ­സ് ക­രോള്‍ സം­ഘ­മ­യ­ച്ച പടക്കത്തില്‍ നിന്നും വ്യാ­പാ­ര­സ്ഥാ­പ­ന­ത്തി­ന് തീ­പി­ടി­ച്ചു
കാ­ഞ്ഞ­ങ്ങാട്: ക്രി­സ്­തുമ­സ് ക­രോള്‍ സം­ഘം ക­ടന്നു­പോ­കു­ന്നു­ന്ന­തി­നി­ടെ അ­യ­ച്ച വാ­ണം വ്യാ­പാ­ര­സ്ഥാ­പ­ന­ത്തി­ന്മേല്‍ വീ­ണ് തീ­പി­ടി­ച്ചു. സ്ഥാ­പ­ന­ത്തി­ന്റെ ര­ണ്ടാം­നി­ല­യി­ലെ ഫ്ലക്‌സ്‌­ബോര്‍­ഡി­നാ­ണ് തീ­പി­ടി­ച്ച­ത്.

കോ­ട്ട­ച്ചേ­രി ട്രാ­ഫി­ക് സര്‍­ക്കി­ളി­ന് സ­മീപ­ത്തെ ഉ­മേ­ശ് കാ­മ­ത്ത് ഇ­ല­ക്ടോ­ണി­ക്ക് ക­ട­യ്­ക്കാ­ണ് തീ­പി­ടി­ച്ചത്. വി­വ­ര­മ­റി­ഞ്ഞ്­ സ്ഥ­ല­ത്തെത്തി­യ ഫയര്‍­ഫോ­ഴ്‌­സ് തീ­യ­ണ­ച്ച­തി­നാല്‍ കൂ­ടു­തല്‍ അ­പക­ടം ഒ­ഴി­വായി. ശ­നി­യാഴ്ച വൈ­കി­ട്ട് 7.30 മണി­യോ­ടെ­യാ­ണ് സം­ഭവം. ഇ­തു­മൂ­ലം ന­ഗ­ര­ത്തില്‍ അല്‍­പ­സമ­യം ഗ­താ­ഗ­ത സ്­തം­ഭ­നവും ഉ­ണ്ടായി.

Keywords:  Kanhangad, Christmas Celebration, Flex board, Fire, Fire force, Kottacheri, Shop, Kasaragod, Kerala, Malayalam News, Malayalam Vartha, Kasaragod News, Kasaragod Vartha. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia