സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം
Apr 4, 2012, 13:43 IST
കാഞ്ഞങ്ങാട്: കിഴക്കുംകരയില്‍ രണ്ടിടത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. അക്രമത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ കിഴക്കെ വെള്ളിക്കോത്തെ കെ.വി.ബിജു (30) കണിയാം കുണ്ടിലെ കെ.കെ.സുനി (29) കിഴക്കെ വെള്ളിക്കോത്തെ കെ.പ്രമോദ് (29), എ.കൃപേഷ് (25), കെ.പ്രദീപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം പാര്‍ട്ടി പ്രവര്‍ത്തകരായ രാജേഷിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റ സിപിഎം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. പ്രദീപിനെയും സുനിയെയും വൈകിട്ട് 5 മണിക്ക് ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. 6 മണിക്ക് ഇതേ സംഘം ബിജുവിനെയും മര്‍ദ്ദിച്ചു. 6.15 മണിയോടെ പ്രമോദിനെയും കൃപേഷിനെയും സംഘം ആക്രമിക്കുകയായിരുന്നു. കിഴക്കെ വെള്ളിക്കോത്തെ നായനാര്‍ സ്മാരക മന്ദിരത്തിന് നേരെ അക്രമം നടത്തിയ കേസില്‍ പ്രതിയാണ് രാജേഷ്. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
Keywords: CPM, Worker, Attack, Kizhakkumkara, Kanhangad, Kasaragod