city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാ­മുണ്ഡി­കു­ന്നില്‍ സി.പി.എം പ്ര­വര്‍­ത്ത­ക­ന് ആ­ക്ര­മ­ണ­ത്തില്‍ പ­രി­ക്കേ­റ്റു

ചാ­മുണ്ഡി­കു­ന്നില്‍ സി.പി.എം പ്ര­വര്‍­ത്ത­ക­ന് ആ­ക്ര­മ­ണ­ത്തില്‍ പ­രി­ക്കേ­റ്റു
File Photo
കാ­ഞ്ഞ­ങ്ങാ­ട്: ചി­ത്താ­രി ചാ­മുണ്ഡി­കു­ന്നില്‍ സി.പി.എം പ്ര­വര്‍­ത്ത­കന് ആ­ക്ര­മ­ണ­ത്തില്‍ ഗു­രു­ത­ര­മാ­യി പ­രി­ക്കേറ്റു. സി.പി­.എം പ്ര­വര്‍­ത്തകനും ചാ­മുണ്ഡി­കു­ന്ന് ക്ഷേ­ത്ര­ത്തി­ന് സ­മീപം താ­മ­സ­ക്കാ­ര­നുമായ ച­ന്ദ്രന്റെ മ­ക­ന്‍ അ­ഭി­ജി­ത്തിന് (19) ആ­ണ് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റത്. കാ­ലെല്ലു ത­ക­രുകയും ഗു­രു­ത­ര­മാ­യി മര്‍­ദ്ദന­മേല്‍­ക്കു­കയും ചെയ്­ത അ­ഭി­ജി­ത്തി­നെ മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ­പ്ര­വേ­ശി­പ്പി­ച്ചു.

ഞാ­യ­റാ­ഴ്­ച പു­ലര്‍­ച്ചെ നാ­ലു മണി­യോ­ടെ­യാ­ണ് അ­ഭി­ജി­ത്ത് ആ­ക്ര­മി­ക്ക­പ്പെ­ട്ടത്. ചാ­മു­ണ്ഡി­കു­ന്നില്‍ ഒ­രു ത­റ­വാ­ട്ടില്‍ ശ­നി­, ഞാ­യ­ര്‍ ദി­വ­സങ്ങ­ളില്‍ തെ­യ്യം­കെ­ട്ട് ഉത്സ­വം ന­ട­ന്നി­രു­ന്നു. തെ­യ്യം കെ­ട്ട് ഉത്സ­വം ക­ഴി­ഞ്ഞ് പു­ലര്‍­ച്ചെ ഏ­താനും സി.പി.എം പ്ര­വര്‍­ത്ത­കര്‍ പെ­യ്ന്റും ബ്ര­ഷു­മാ­യെ­ത്തി റോ­ഡിലും ഇ­ല­ക്ട്രി­ക്‌പോ­സ്­റ്റിലും ലീ­ഗ് പ്ര­വര്‍­ത്തകര്‍ എ­ഴുതി­യ ചു­മ­രെ­ഴു­ത്ത് സി.പി.എം-ഐ.എന്‍.എല്‍ എ­ന്നാ­ക്കി­മാറ്റു­ക­യാ­യി­രുന്നു. പു­ലര്‍­ച്ചെ പ­ള്ളി­യില്‍ പോ­കു­ക­യാ­യി­രു­ന്ന ചി­ലര്‍ ഇ­ത് കാ­ണു­കയും ഇ­തി­നി­ട­യില്‍ യു­വാ­വി­നോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്ന മ­റ്റു­ള്ളവര്‍ ക­ട­ന്നു­ക­ള­യു­കയും ചെ­യ്തു. പി­ടി­യിലായ അ­ഭി­ജി­ത്തി­നെ മര്‍­ദ്ദി­ക്കു­കയും കാ­ല­ടി­ച്ചു ത­കര്‍­ക്കു­ക­യു­മാ­യി­രു­ന്നു.

പ­രി­ക്കേ­റ്റ യു­വാ­വി­നെ വി­വ­ര­മ­റി­ഞ്ഞെത്തി­യ ചി­ലര്‍ മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കു­ക­യാ­യി­രുന്നു. ഈ സംഭ­വം നാ­ട്ടി­ല­ധി­ക­മാരും അ­റി­ഞ്ഞി­രുന്നില്ല. ഇ­തി­നി­ട­യില്‍ ഉ­ച്ച­യ്­ക്ക് 12 മണി­യോ­ടെ ഒ­രു സം­ഘം സി.പി.എം പ്ര­വര്‍­ത്ത­കര്‍ പ­രി­ക്കേ­റ്റ യു­വാ­വി­ന്റെ നി­ല ഗു­രു­ത­ര­മാ­ണെ­ന്നും ഐ.സി.യുവി­ലാ­ണെ­ന്നും പ്ര­ഖ്യാ­പിച്ച് ചാ­മുണ്ഡി­കു­ന്ന് ക­ട­കള്‍ അ­ട­പ്പി­ച്ച് ഹര്‍­ത്താല്‍ ന­ട­ത്താന്‍ ശ്ര­മി­ച്ചെ­ങ്കിലും പോ­ലീ­സെ­ത്തി ഇവ­രെ വി­രട്ടി­യോ­ടിച്ചു.

രാ­ഷ­്ട്രീ­യ പാര്‍ട്ടി­യു­ടെ ആ­ഹ്വാ­നം ഇല്ലാ­തെ ഹര്‍­ത്താല്‍ ന­ട­ത്താന്‍ സ­മ്മ­തി­ക്കി­ല്ലെ­ന്നാ­യി­രു­ന്നു പോ­ലീ­സിന്റെ നി­ല­പാട്. അ­ഭി­ജി­ത്തി­നെ അ­ക്ര­മിച്ച­ത് ലീ­ഗ് പ്ര­വര്‍­ത്തക­രാ­ണെ­ന്നാ­ണ് ഒ­രു വി­ഭാ­ഗം സി.പി.എം പ്ര­വര്‍­ത്തകര്‍ ആ­രോ­പി­ക്കു­ന്നത്. എ­ന്നാല്‍ സി.പി.­എം നേ­തൃത്വം ഔ­ദ്യോ­ഗി­ക­മാ­യി ഈ പ്ര­ശ­ന­ത്തി­ല്‍ ഇ­ട­പെ­ട്ടി­ട്ടില്ല. അ­ഭി­ജി­ത്തി­ന് മര്‍­ദ്ദ­ന­മേറ്റ സം­ഭ­വ­ത്തില്‍ ദു­രൂ­ഹ­ത­യു­ണ്ടെ­ന്നും, മ­റ്റെന്തോ പ്ര­ശ­ന­ത്തി­ന്റെ പേ­രി­ലാണ് മര്‍­ദ്ദ­ന­മേ­റ്റ­തെ­ന്നു­മാണ് ലീ­ഗ് നേ­തൃത്വം പ­റ­യു­ന്നത്. ഒ­പ്പ­മു­ള്ള­വര്‍ ത­ന്നെ­യാ­യി­രിക്കാം യു­വാ­വി­നെ മര്‍­ദ്ദി­ച്ച­തെന്നും ലീ­ഗ് നേ­താ­ക്കള്‍ പറയുന്നു.

സം­ഭ­വ­ത്തെ­തു­ടര്‍­ത്ത് ചാ­മു­ണ്ഡികു­ന്നില്‍ സം­ഘര്‍­ഷാ­വ­സ്ഥ നി­ല­നില്‍­ക്കു­ക­യാ­ണ്. ശ­ക്തമാ­യ പോ­ലീ­സ് കാ­വല്‍ ഏര്‍­പ്പെ­ടു­ത്തിയിട്ടുണ്ട്.

Keywords: Kerala, Kasaragod, Kanhangad, Chithari, Chamandikunnil, Clash, CPM, IUML, INL, Workers, Members, Police, ICU, Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia