സി.പി.എം. ശക്തികേന്ദ്രങ്ങളില്‍ ജാതിസംഘടനകള്‍ വീണ്ടും പിടിമുറുക്കുന്നു
Sep 22, 2012, 21:45 IST
കാഞ്ഞങ്ങാട്: പകലന്തിയോളം പൊരിവെയിലില്‍ പണിയെടുത്തിട്ടും പട്ടിണി കിടക്കേണ്ടിവന്ന കൃഷിക്കാര്‍ക്ക് ജന്മിയുടെ പത്തായപ്പുര കുത്തിത്തുറന്ന് നെല്ലെടുത്ത് വിതരണം ചെയ്ത ഐതിഹാസികമായ 'നെല്ലെടുപ്പ്' സമരമടക്കം സഹനസമരത്തിന്റെ ഓര്‍മകള്‍ ജ്വലിപ്പിക്കുന്ന പാര്‍ട്ടി ഗ്രാമമായ രാവണീശ്വരത്ത് വ്യാപകമായി ജാതിസംഘടനകളുടെ അധിനിവേശം.
പാര്‍ട്ടി അനുഭാവികള്‍ ഈഴവരും വിശ്വകര്മരുമായി ചേരിതിരിഞ്ഞ് പരസ്പരം അങ്കത്തിനൊരുങ്ങുമ്പോഴും സിപിഎം നേതൃത്വം ഇതൊന്നും കണ്ട മട്ടില്ല. പലപ്പോഴും നേതാക്കള്‍ തന്നെ ഓരോ ജാതിയുടെയും ഉപജാതിയുടെയും തടവറയിലാണെന്നാണ് പാര്‍ട്ടി അനുഭാവികള്‍ ആക്ഷേപിക്കുന്നത്. ഇക്കഴിഞ്ഞ വിശ്വകര്‍മ ജയന്തി ദിനത്തില്‍ ആഘോഷത്തില്‍ പങ്കെടുത്ത ഒരു സിപിഎം അനുഭാവിയെ പാര്‍ട്ടി അനുഭാവികളായ ഏതാനും പേര് ചേര്‍ന്ന് മര്‍ദിച്ചിരുന്നു. മര്‍ദനത്തിനെതിരെ സംഘടിച്ചവര്‍ പലരെയും കേസില്‍ കുടുക്കിയപ്പോള്‍, മറുവിഭാഗം ഈഴവരായി സംഘടിച്ച് വിശ്വകര്‍മരെ നേരിടാനുള്ള ശ്രമം നടത്തി.
പാര്‍ട്ടി അനുഭാവികള്‍ ജാതിയമായി ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങളെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ പിന്തുണക്കുക കൂടി ചെയ്തതോടെ പാര്‍ട്ടി ഗ്രാമത്തില്‍ ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതം തന്നെ അസാധ്യമായി തുടങ്ങിയിരുന്നു. വിശ്വകര്‍മരെ മര്‍ദിച്ചുവെന്നതിന്റെ പേരില്‍ പോലീസ് വ്യാപകമായി കള്ളക്കേസെടുക്കുന്നുവെന്നും ഇതിനെ നേരിടാന്‍ സംഘടിക്കണമെന്നും ബോധവല്‍ക്കരണം നടത്തി എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ വിപുലമായ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
രാവണീശ്വരം കളരിക്കാല്‍ ക്ഷേത്ര മുറ്റത്താണ് യോഗം നടക്കുക. ഇവിടെ എസ്എന്‍ഡിപിയുടെ പതാകയും ഉയര്‍ന്നുകഴിഞ്ഞു. രാവണീശ്വരത്തെ മറ്റൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ ആകട്ടെ തല്ക്കാലം ഇതൊന്നും അറിഞ്ഞ മട്ടിലല്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ തട്ടകത്ത് സിപിഎം അനുഭാവികള്‍ ജാതിയമായി സംഘടിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ തന്നെയാവും സിപിഐയുടെ ലക്ഷ്യം.
Keywords: Kanhangad, CPM, Case, CPI, SNDP, Meet, Kasaragod