കാഞ്ഞങ്ങാട്ട് സി.പി.എം. അവിശ്വാസത്തിനില്ല; യു.ഡി.എഫ്. വിടാന്‍ കൗണ്‍സിലറില്‍ സമ്മര്‍ദ്ദം
Jul 11, 2013, 17:33 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പട്ടാക്കല്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്, പ്രത്യേകിച്ച് മുസ്ലിം ലീഗിന് നേരിട്ട തിരിച്ചടി വ്യാപകമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കുകയും നഗരഭരണത്തില്‍ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വളരുകയും ചെയ്‌തെങ്കിലും സി.പി.എമ്മോ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ കോണ്‍ഗ്രസോ ഭരണമാറ്റത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ നടത്തില്ലെന്ന് വ്യക്തമായി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനതാജുദ്ദീനെ അവിശ്വാസ പ്രമേയത്തിലൂടെ താഴെയിടാന്‍ സി.പി.എം. തയ്യാറാകില്ല. സി.പി.എം. ജില്ലാ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. നഗരസഭാ കൗണ്‍സിലില്‍ല്‍ സി.പി.എമ്മിന് 16 അംഗങ്ങളുണ്ട്. പട്ടാക്കല്‍ വാര്‍ഡില്‍ നിന്ന് ജയിച്ചുകയറിയ നാഷണല്‍ ലീഗിലെ നജീമ റാഫിയുടെ പിന്തുണ സി.പി.എമ്മിനാണ്. സി.പി.എം. സഖ്യത്തിന് 17 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 22 അംഗങ്ങളുടെ പരസ്യമായ പിന്‍ബലം വേണം. ഇത്രയും ഭൂരിപക്ഷമൊരുക്കണമെങ്കില്‍ സി.പി.എമ്മിന് ബി.ജെ.പിയിലെ അഞ്ച് കൗണ്‍സിലര്‍മാരുടെ സഹായം വേണ്ടിവരും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നേരിട്ടോ, അല്ലാതെയോ ബി.ജെ.പി. യുടെ പിന്തുണ സി.പി.എം. തേടില്ല.
അത്തരമൊരു ബന്ധമുണ്ടായാല്‍ അത് സംസ്ഥാനതലത്തില്‍ തന്നെ രാഷ്ട്രീയ ചര്‍ച്ചക്ക് കളമൊരുക്കുമെന്ന് സി.പി.എം. നേതൃത്വത്തിന് നന്നായി അറിയാം. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടുകളിലും രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ബി.ജെ.പി. യുമായി അവിശുദ്ധമായ യാതൊരു കൂട്ടുകെട്ടിനും സി.പി.എം. തയ്യാറാകില്ല. ഏതു വിധേനയും മുസ്ലിം ലീഗിലെ ഹസീനതാജുദ്ദീനെ ചെയര്‍പേഴ്‌സണല്‍ സ്ഥാനത്തുനിന്ന് അവിശ്വാസ പ്രമേയത്തിലൂടെ വലിച്ച് താഴെയിടാന്‍ നാഷണല്‍ ലീഗിന് അമിതമായ താല്‍പ്പര്യവും ആഗ്രഹവും ഉണ്ടെങ്കിലും അതുവേണ്ടെന്ന് സി.പി.എം. ജില്ലാ നേതാക്കള്‍ നാഷണല്‍ ലീഗ് നേതാക്കളോട് വ്യക്തമാക്കിയിട്ടുള്ളത്.
ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിയുമെന്ന് സി.പി.എം. നേതൃത്വത്തിന് ഉറച്ച വിശ്വാസമുണ്ട്. എന്നാല്‍ പുതിയ ഭരണ നേതൃത്വമുണ്ടായാല്‍ ചുരുങ്ങിയ കാലം കൊണ്ട് എന്തെങ്കിലും വികസനനേട്ടങ്ങള്‍ കൈവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷ സി.പി.എമ്മിനില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍ ഇത് പൂര്‍ണ്ണമായും മുസ്ലിം ലീഗും ഹസീനതാജുദ്ദീനും തലയില്‍ ചുമക്കട്ടെയെന്ന തീരുമാനമാണ് സി.പി.എമ്മിനുള്ളത്.
അതിനിടെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍പ്പെട്ട കൗണ്‍സിലര്‍മാരെ അടര്‍ത്തിയെടുത്ത് നാഷണല്‍ ലീഗ് പ്രതിനിധിയെ മുന്നില്‍ നിര്‍ത്തി അവിശ്വാസം കൊണ്ടുവരാമെന്ന ചില ചര്‍ച്ചകള്‍ കഴിഞ്ഞദിവസം നടന്നിരുന്നുവെങ്കിലും യു.ഡി.എഫില്‍ പിളര്‍പ്പ് ഉണ്ടാക്കാനും മറുകണ്ടം ചാടാനും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകില്ലെന്ന് വ്യക്തമായതോടെ ഈ നീക്കം പാളിപ്പോകുകയായിരുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനം തുടരാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പട്ടാക്കല്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ പാര പണിതിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ കണ്ടെത്തി യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിം ലീഗ് മുന്‍കയ്യെടുക്കണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനുള്ളത്.
എന്നാല്‍ ഭരണം അട്ടിമറിക്കാനുള്ള യാതൊരു നീക്കങ്ങളെയും പ്രോത്സാഹിപ്പിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച് ജയിച്ച നാഷണല്‍ ലീഗ് പ്രതിനിധിയും നഗരസഭാ ആരോഗ്യ ക്ഷേമ സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ എല്‍ സുലൈഖയെ എല്‍.ഡി.എഫ്. പക്ഷത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാഷണല്‍ ലീഗ് നേതാക്കള്‍ സുലൈഖയുമായി സംസാരിച്ചുവെങ്കിലും അവര്‍ ഇനിയും മനസ് തുറന്നിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ യു.ഡി.എഫ്. പിന്തുണയോടെയാണ് മത്സരിച്ച് ജയിച്ചതെന്ന നിലപാട് സുലൈഖ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സുലൈഖയോടൊപ്പം കഴിഞ്ഞതവണ ജയിച്ച നാഷണല്‍ ലീഗിലെ മറിയം യു.ഡി.എഫിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Kanhangad, CPM, UDF, CPM, Muslim-league, Kerala, Ward, Pattekkal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.