കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്ത് സിപിഎം-ലീഗ് സംഘര്‍ഷം; സ്ത്രീകളടക്കം പത്ത് പേര്‍ക്ക് പരിക്ക്
Sep 17, 2015, 12:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/09/2015) കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്ത് സിപിഎം-ലീഗ് സംഘര്‍ഷം. അക്രമത്തില്‍ സ്ത്രീകളടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ ബല്ലാകടപ്പുറത്തെ മോഹനന്‍(52) മനു(26) പ്രീയേഷ്(25) പങ്കജാക്ഷി(40) പ്രീത (30) എന്നിവര്‍ക്കും ലീഗ് പ്രവര്‍ത്തകരായ ബല്ല കടപ്പുറത്തെ മുസ്താഖ്(21), റാഫിഖ്(18), റഹ്‌യാനത്ത്(36), മിഥില്‍ഹാജ്(18), നജ്മ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയന്‍ ഉള്‍പ്പെടെയുള്ള സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബൈക്ക്് യാത്രയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ലീഗ് -സി പി എം സംഘര്‍ഷത്തിനിടയാക്കിയത്.