city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.എം ജില്ലാ സെക്രട്ടറിമാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം: യൂത്ത് ലീഗ്


സി.പി.എം ജില്ലാ സെക്രട്ടറിമാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം: യൂത്ത് ലീഗ്
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന ധര്‍ണ്ണ എം.എസ്.എഫ് 
സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ മുഴുവന്‍ ജില്ലാ സെക്രട്ടറിമാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം കാരണം ഭര്‍ത്താവ് ജീവിച്ചിരിക്കെ തന്നെ വിധവകളാകേണ്ടി വന്നവര്‍ നിരവധിയാണ്. അച്ഛന്‍ ജീവിച്ചിരിക്കെ തന്നെ അനാഥരായവരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകയാണ്. കാഞ്ഞങ്ങാട് കലാപത്തോടനുബന്ധിച്ച് മുറിയനാവിയില്‍ നടന്ന ഓട്ടോ തീവെപ്പ് കേസ് പ്രത്യേക പോലീസ് ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഫിറോസ്. ഭൂപരിഷ്ക്കരണത്തിലും ജന്മിത്വത്തിനെതിരെയുള്ള സമരങ്ങളിലും സി.പി.എമ്മിന്റെ പങ്ക് വലുതാണ്. എന്നാല്‍ എ.കെ.ജിയുടെ മുഖമുണ്ടായിരുന്ന സി.പി.എമ്മിന് യൂദാസിന്റെ മുഖമാണ്.

തളിപ്പറമ്പില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാഹനം തടഞ്ഞു എന്നാരോപിച്ച് ഷുക്കൂര്‍ എന്ന ഇരുപത്തുമൂന്നുകാരനെ സി.പി.എം വെട്ടിക്കൊന്നിരുന്നു. ഈ നിലപാട് തന്നെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പിന്തുടരുകയാണെങ്കില്‍ കേരളത്തില്‍ ശവക്കൂമ്പാരങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. കോഴിക്കോട് ജില്ലയിലെ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുന്‍മന്ത്രി എളമരം കരീമാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എ.ബക്കര്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റര്‍, എ.ഹമീദ് ഹാജി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബഷീര്‍ വെള്ളിക്കോത്ത്, എം.പി. ജാഫര്‍, മമ്മു ചാല, ആബിദ് ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്റഫ് സ്വാഗതവും, ട്രഷറര്‍ കെ.ബി.എം. ഷെരീഫ് നന്ദിയും പറഞ്ഞു.

Keywords:  CPM leaders, Lier Check, Youth league, Dhrana, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia