ലീഗ് ഓഫീസ് തീവെപ്പ്: സി.പി.എം. നേതാക്കള്‍ക്ക് ജാമ്യം
Dec 29, 2012, 16:02 IST
കാഞ്ഞങ്ങാട്: അരയിയില്‍ ഒരു വര്‍ഷം മുമ്പ് മുസ്ലിം ലീഗ് ഓഫീസിന് തീവെച്ച കേസിലെ പ്രതികളായ സി.പി.എം. നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മടിക്കൈയിലെ ശശീന്ദ്രന്‍(40), പി. സുകുമാരന്‍(30), പ്രദീപ്(25), പി. നാരായണന്‍ (42) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായ ശേഷം കീഴ്‌ക്കോടതിയില്‍ നിന്നും ജാമ്യമെടുക്കാന്‍ ഇവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നാല് പേരും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ നിന്നും ജാമ്യമെടുക്കുകയായിരുന്നു. 2011 ഒക്‌ടോബര്‍ ആദ്യ വാരത്തിലാണ് അരയിയിലെ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അതേ സമയം നാല് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അതേ സമയം നാല് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
Keywords : Kasaragod, Kanhangad, Muslim-league, Office, Fire, Kerala, Accuse, Court, CPM, Case, Kasargodvartha, Malayalam News.