സിപിഎം നേതാവിനെ കുത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Dec 13, 2011, 15:27 IST
കാഞ്ഞങ്ങാട്: രാവണീശ്വരത്ത് സിപിഎം നേതാവിനെ സോഡാകുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ രാവണീശ്വരം വെള്ളംതട്ട കോളനിയിലെ കൃഷ്ണന്റെ (38) പരാതി പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരായ രാജേഷ്, രാധാകൃഷ്ണന്‍, രവി, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കൃഷ്ണനെ തടഞ്ഞു നിര്‍ത്തി സോഡാകുപ്പി പൊട്ടിച്ച് കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സാരമായി പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷ്ണന്റെ പറമ്പിലെ വാഴകള്‍ നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
Keywords: Attack, CPM Worker, case, Kanhangad, Kasaragod
Keywords: Attack, CPM Worker, case, Kanhangad, Kasaragod