കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ തിരികെയേല്‍പിച്ച് സിപിഎം നേതാവ് മാതൃകയായി
Jan 21, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2015) മത്സ്യമാര്‍ക്കറ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ തിരികെയേല്‍പിച്ച് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം മാതൃകയായി. ചെമ്മനാട് ലോക്കല്‍കമ്മിറ്റി അംഗവും ചെമ്മനാട് പഞ്ചായത്ത് മുന്‍ അംഗവുമായ വള്ളിയോട്ടെ ബി സുകുമാരനാണ് കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് 10,000 രൂപയടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടിയത്.
പേഴ്‌സിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയപ്പോള്‍ ഉടമസ്ഥന്‍ റിട്ട. സീനിയര്‍ പോസ്റ്റുമാസ്റ്റര്‍ നുള്ളിപ്പാടിയിലെ ബാബു നായ്ക്കാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ വിവരമറിയിച്ചു. ചൊവ്വാഴ്ച രാവിലെ മേല്‍പറമ്പ് പോസ്‌റ്റോഫീസില്‍വച്ച് സുകുമാരന്‍ പണം ബാബു നായ്കിന് ഏല്‍പിച്ചു.

Keywords : Kasaragod, Kanhangad, CPM, Leader, Cash, Fish-market, B. Sukumaran.