വിഭാഗീയത: ലോക്കല്‍ നേതാവ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു
Nov 8, 2012, 16:53 IST
കാഞ്ഞങ്ങാട്: സി.പി.എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ടി നേതൃനിരയില്‍ നിന്ന് മാറിനിന്ന ലോക്കല്‍ നേതാവ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. സി.പി.എം. പുതുക്കൈ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഉപ്പിലിക്കൈയിലെ വി. ഗോപാലകൃഷ്ണനാണ് പാര്‍ടി സമീപനത്തില്‍ മനംമടുത്ത് പൊതുപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചത്.
കഴിഞ്ഞ ലോക്കല്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു ഗോപാലകൃഷ്ണന്. പിന്നീട് നടന്ന ലോക്കല്‍ സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളുടെ ഔദ്യോഗിക പാനലില്‍ ഗോപാലകൃഷ്ണന് ഇടം തേടിയിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ ഔദ്യോഗിക പക്ഷത്തില്‍പ്പെട്ട ചിലര്‍ തന്ത്രപൂര്‍വ്വം ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തി.
ഇതോടെ സമ്മേളനം കഴിഞ്ഞ് മൂന്നാം ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുകൊണ്ട് ഗോപാലകൃഷ്ണന് നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. പിന്നീട് പാര്‍ടി പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവും ഈ യുവ നേതാവിനുണ്ടായിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയാണ് ഗോപാലകൃഷ്ണന്.
Keywords: Partiality, Leader, V.Gopala Krishnan,Political party, Kanhangad,Private, Committee, Conference, work, Kerala