പി. ജയരാജന്റെ അറസ്റ്റ്: സി.പി.എം പ്രതിഷേധ പ്രകടനം നടത്തി
Aug 1, 2012, 20:57 IST
കാസര്‍കോട്: സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ ജില്ലയിലെങ്ങും ബുധനാഴ്ച പ്രതിഷേധ പ്രകടനം നടന്നു.
അറസ്റ്റ് വിവരം അറിഞ്ഞ ഉടനെ നീലേശ്വരത്ത് പ്രകടനം നടന്നു. മാര്ക്കറ്റില്നിന്നാരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന് എംപി, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്, സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന് എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ബാലകൃഷ്ണന്, കെ ബാലകൃഷ്ണന്, എം രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. യോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാസെക്രട്ടറി എസ് ഉദയകുമാര്‍, ടി കെ രാജന്, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സിജിമാത്യു, പ്രസിഡന്റ് മധു മുതിയക്കാല്‍, എം സുമതി, കെ ഭാസ്കരന് പി വി കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
ഉദുമയില്‍ പി ദിവാകരന്, കെ സന്തോഷ്കുമാര്‍, ടി കെ അഹമ്മദ് ഷാഫി, പി വി ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
പാലക്കുന്നില്‍ കെ വി ബാലകൃഷ്ണന്, വി ആര് ഗംഗാധരന്, പി ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. പള്ളിക്കരയില്‍ കുഞ്ഞിരാമന് കുന്നൂച്ചി, പി കെ അബ്ദുള്ള, കെ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയന്ചാലില് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം വി കോമന്‍നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി കോരന്, ഏരിയാ സെക്രട്ടറി എം വി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് പ്രകടനവും പ്രതിഷേധയോഗവും നടന്നു. ഏരിയാസെക്രട്ടറി എം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. ഡി വി അമ്പാടി, കെ വി രാഘവന് എന്നിവര്‍ സംസാരിച്ചു. പെരിയ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പെരിയയില്‍ പ്രതിഷേധപ്രകടനം നടത്തി. കാറ്റാടി കുമാരന്, പി കൃഷ്ണന്, കെ വി കുഞ്ഞിക്കണ്ണന്, സി എം ബിജു എന്നിവര്‍ സംസാരിച്ചു.
ബളാലില്‍ ജോസഫ്, രാജുപുളിപ്പാര്, വി കെ രാമചന്ദ്രന്, രാജേഷ്, സി രാമചന്ദ്രന്, കെ വി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. അമ്പലത്തറയില്‍ എ വി കുഞ്ഞമ്പു, രാജേഷ് പന്നിക്കുന്ന്, കെ കുഞ്ഞി2ക്കണ്ണന്‍, എ വി നാരായണന്, ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
കാലിക്കടവില്‍ ജില്ലാകമ്മിറ്റി അംഗം ടി വി ഗോവിന്ദന്, എന്‍ രവീന്ദ്രന്, എം വി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പടന്നയില്‍ കെ മുരളി, പി കെ പവിത്രന്, എ വി രാഘവന് എന്നിവര്‍ സംസാരിച്ചു. കുമ്പളയില്‍ പ്രകടനവും യോഗവും ചേര്‍ന്നു. കെ വി വര്‍ഗീസ്, പ്രസാദ്കുമാര്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ബന്തിയോട് കൊറഗപ്പ ബേരിക്ക, ഫാറൂഖ്ഷിറിയ എന്നിവര്‍ സംസാരിച്ചു.
ചുമട്ടുത്തൊഴിലാളി യൂണിയന് ബേളൂര്‍ ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തായന്നൂരില്‍ പ്രതിഷേധ പ്രകടനം നടന്നു. ടി വി അമ്പാടി, ടി കുട്ട്യന്‍, ടി ബാബു, പി കെ രാമചന്ദ്രന്, സി ടി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കോര്പറേഷന് ജില്ലാ ഓഫീസ് പരിസരത്ത് പോസ്റ്റര്‍ പ്രചരണവും പ്രതിഷേധ യോഗവും നടത്തി. സി സുധാകരന്, എന്‍ എം മോഹനന്, രാജേഷ്കുമാര്‍ കോട്ടയം, കെ വസന്തഷെട്ടി, എ ഗൗരി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kanhangad, Uduma, Kalikkadav, Panathadi, CPM, CPI, P Jayararaj, Arrest.