പൂജാരിയുടെ വീടിന് നേരെ കരിഓയില്‍ പ്രയോഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 5 പേര്‍ക്ക് പിഴ ശിക്ഷ
Mar 4, 2015, 14:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/03/2015) ക്ഷേത്ര പൂജാരിയുടെ വീടിന് നേരെ കരിഓയില്‍ പ്രയോഗം നടത്തുകയും കുടിവെള്ള പൈപ്പുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള അഞ്ച് പേര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. ബ്രാഞ്ച് സെക്രട്ടറിയായ ആലക്കോട് രാജന്, സി.പി.എം പ്രവര്‍ത്തകരും രാവണേശ്വരം തണ്ണോട്ട് സ്വദേശികളുമായ സുനില്‍ കുമാര്‍, മാധവന്, നാരായണന്, ദിവാകരന് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന് ) കോടതി 5000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
തണ്ണോട്ടെ ക്ഷേത്ര പൂജാരിയായ എ.പി കൃഷ്ണന് നമ്പൂതിരിയുടെ വീടിന് നേരെയാണ് കരിഓയില്‍ ഒഴിച്ചത്. 2010 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കേസിന്റെ വിചാരണ വേളയില്‍ ഹാജരാകാതിരുന്ന മറ്റൊരു പ്രതി തണ്ണോട്ടെ ശശികുമാറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നേരത്തെ പ്രതിപ്പട്ടികയില്‍ നിന്നും രാജന്റെ പേര് പോലീസ് ഒഴിവാക്കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശ പ്രകാരം വിശദമായി കേസ് അന്വേഷിച്ച പോലീസ് രാജനെ വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു.
Keywords: Poojari, Oil, Kanhangad, Kerala, CPM, CPM Branch Secretary, Fine.