അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎമ്മും അക്കൗണ്ട് തുറക്കാന്‍ ബിജെപിയും അക്രമം നടത്തുന്നു: ജോണി നെല്ലൂര്‍
Sep 1, 2015, 12:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/09/2015) കാസര്‍കോട്ടും കണ്ണൂരും മാത്രമല്ല സംസ്ഥാനത്ത് ആകെ ക്രമസമാധാനം തകര്‍ക്കാനുള്ള അക്രമമാണ് സിപിഎമ്മും-ബിജെപിയും നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആരോപിച്ചു. കാഞ്ഞഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതില്‍ വിറളിപൂണ്ട് സിപിഎം അക്രമത്തിനു ആഹ്വാനം ചെയ്യുമ്പോള്‍ മറുവശത്ത് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന വ്യാമോഹവുമായാണു അക്രമം അഴിച്ചുവിടുന്നത്. 2001ല്‍ എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് അടിച്ചമര്‍ത്തിയ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കം അഭിനന്ദനാര്‍ഹമാണ്. അതേസമയം അക്രമികളെ അടിച്ചമര്‍ത്താന്‍ പോലീസിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമകേസുകളിലെ പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു രക്ഷപെടാന്‍ അനുവദിക്കരുത്. അക്രമത്തിനു നേതൃത്വം നല്‍കുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. പഞ്ചായത്തു തെരഞ്ഞെടുപ്പ് സമയത്തു തന്നെ നടത്തുന്നതിനോടാണു തനിക്കും കേരളാ കോണ്‍ഗ്രസിനും യോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, പള്ളത്തുങ്കാല്‍ നാരായണന്‍, ആന്റക്‌സ് ജോസഫ്, ബേബി പാറേക്കാട്ടില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords: Johny Nelloor, Kerala Congress (Jacob) Group chairman, Clash, BJP, CPM, Kanhangad, Kerala, Advertisement Fashion Gold
Advertisement:
Advertisement: