city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം: വായനശാല അടിച്ചു തകര്‍ത്തു, പുസ്തകങ്ങള്‍ക്ക് തീയിട്ടു

പയ്യന്നൂര്‍: (www.kasargodvartha.com 18/08/2015) പയ്യന്നൂര്‍ കണ്ടോത്ത് സിപിഎം - ബിജെപി സംഘര്‍ഷം രൂക്ഷമാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ സിപിഎം നിയന്ത്രണത്തിലുള്ള കണ്ടോത്തെ ശ്രീനാരായണഗുരു വായനശാല ഒരുസംഘം അടിച്ചു തകര്‍ക്കുകയും പുസ്തകങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

പയ്യന്നൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം: വായനശാല അടിച്ചു തകര്‍ത്തു, പുസ്തകങ്ങള്‍ക്ക് തീയിട്ടുബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിനെ പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആര്‍എസ്എസ് നേതാവായിരുന്ന വിനോദ് കുമാര്‍ കൊലചെയ്യപ്പെട്ട സംഭവത്തോടെയാണ് പയ്യന്നൂരില്‍ വീണ്ടും സി പി എം - ബി ജെ പി സംഘര്‍ഷം തലപൊക്കിയത്. പിന്നീടുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


Keywords : Payyanur, Clash, Clash, Accuse, CPM, Congress, Kanhangad, Kerala, Club. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia