പയ്യന്നൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം: വായനശാല അടിച്ചു തകര്‍ത്തു, പുസ്തകങ്ങള്‍ക്ക് തീയിട്ടു
Aug 18, 2015, 12:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 18/08/2015) പയ്യന്നൂര്‍ കണ്ടോത്ത് സിപിഎം - ബിജെപി സംഘര്‍ഷം രൂക്ഷമാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ സിപിഎം നിയന്ത്രണത്തിലുള്ള കണ്ടോത്തെ ശ്രീനാരായണഗുരു വായനശാല ഒരുസംഘം അടിച്ചു തകര്‍ക്കുകയും പുസ്തകങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിനെ പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആര്‍എസ്എസ് നേതാവായിരുന്ന വിനോദ് കുമാര്‍ കൊലചെയ്യപ്പെട്ട സംഭവത്തോടെയാണ് പയ്യന്നൂരില്‍ വീണ്ടും സി പി എം - ബി ജെ പി സംഘര്‍ഷം തലപൊക്കിയത്. പിന്നീടുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Keywords : Payyanur, Clash, Clash, Accuse, CPM, Congress, Kanhangad, Kerala, Club.