കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം; വാഹനങ്ങള്‍ കത്തിച്ചു, വീടുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു
Aug 31, 2015, 09:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നാരായണന്‍ കൊലചെയ്യപ്പെട്ടതിനെതുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന് ഇനിയും അയവുവന്നില്ല. അമ്പലത്തറ, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കോടോംബേളൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു.
Keywords: Kanhangad, Kerala, Kasaragod, House, CPM, Murder-case, Attack, BJP, Clash, CPM-BJP clash continues, Advertisement Rossi Romani.
Advertisement:
ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാടിനടുത്ത കൊളവയലില്‍ ഉണ്ടായ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷത്തില്‍ ഒമ്പതോളം പേര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇതിന് ശേഷവും അക്രമണങ്ങള്‍ തുടരുകയാണ്. ബി.ജെ.പി. പ്രവര്‍ത്തകരായ കൊളവയല്‍ കാറ്റാടിയിലെ കെ.വി. നാരായണന്‍, അപ്പ, മഹേഷ് എന്നിവരുടെ വീടുകള്‍ ഞായറാഴ്ച രാത്രിയോടെ തകര്‍ക്കപ്പെട്ടു.
കാഞ്ഞങ്ങാട്ടിനടുത്ത നെല്ലിക്കാട്ടും പൈരടുക്കത്തും വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനും മുന്‍ നഗരസഭാ കൗണ്‍സിലറുമായ അജയകുമാര്‍ നെല്ലിക്കാട്ടിന്റെ സഹോദരന്‍ അശോകന്റെ കാറും അധ്യാപികയായ പൈരടുക്കത്തെ സുഷമയുടെ കാറുമാണ് തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞദിവസം കായക്കുന്നിലെ നാരായണന്‍ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. അക്രമങ്ങള്‍ വ്യാപിച്ചതോടെ കൂടുതല്‍ പോലീസ് സേനയെ സംഘര്‍ഷബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും അക്രമങ്ങള്‍ തുടരുന്നത് ആശങ്ക ഉണര്‍ത്തുകയാണ്.
ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ പോലീസ് മേധാവി ഒരാഴ്ചക്കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിന്റെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് ക്യാമ്പ് ചെയ്തുവരികയാണ്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി ഫയര്‍ഫോഴ്‌സ് അടക്കമുള്ള സേനാവിഭാഗങ്ങളെ കൊളവയലില്‍ വിന്യസിച്ചിട്ടുണ്ട്. പേരൂറില്‍ സി.പി.എം. ബി.ജെ.പി. സംഘര്‍ഷത്തിനിടെ വീടുകള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സി.പി.എം. പ്രവര്‍ത്തകരായ പേരൂറിലെ സി.എച്ച്. കുഞ്ഞിരാമന്‍, ദാമോദരന്‍ എന്നിവരുടെ വീടുകള്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ തകര്‍ക്കപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ സി.എച്ച്. കുഞ്ഞിരാമനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News:
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍