അജാനൂര്‍ പഞ്ചായത്ത് വിഭജനത്തിനെതിരെ സിപിഎം ഹൈക്കോടതിയില്‍
May 30, 2015, 16:30 IST
അജാനൂര്‍: (www.kasargodvartha.com 30/05/2015) അജാനൂര്‍ പഞ്ചായത്ത് വിഭജനത്തിനെതിരെ സിപിഎം ഹൈക്കോടതിയെ സമീപിച്ചു. സി.പി.എം അജാനൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവുമായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും പഞ്ചായത്ത് ഡയറക്ടര്‍ക്കും അജാനൂര്‍ പഞ്ചായത്തില്‍ അടിയന്തിര നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ജൂണ്‍ ഒന്നിന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന നടപടി ക്രമങ്ങള്‍ ഒരു വര്‍ഷം മുമ്പെങ്കിലും പൂര്‍ത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് പഞ്ചായത്ത് രാജ് ആക്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായാണ് അജാനൂര്‍ പഞ്ചായത്ത് വിഭജിച്ച് മഡിയന്‍ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പള്ളിക്കര, ഉദുമ, ഗ്രാമപഞ്ചായത്ത് വിഭജനത്തിനെതിരെയും സി.പി.എം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജിയിലും ഹൈക്കോടതിയില്‍ ഒന്നിന് വാദം തുടങ്ങും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Ajanur, Panchayath, CPM, High-Court, Kasargod.
Advertisement: