സി പി എം പ്രവര്‍ത്തകന്റെ കൊല: കത്തി കണ്ടെടുത്തു
Sep 4, 2015, 17:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) സി പി എം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ സി നാരായണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി ബി.ജെ.പി പ്രവര്‍ത്തകന്‍ പുഷ്പരാജിന്റെ വീട്ടുകിണറ്റില്‍ നിന്നാണ് പോലീസ് കത്തി കണ്ടെടുത്തത്.
കേസില്‍ മുഖ്യപ്രതിയായ എറളാലിലെ ബി ജെ പി പ്രവര്‍ത്തകനായ ശ്രീനാഥിനെ ചോദ്യം ചെയ്തതിലൂടെയാണ് കത്തി പുഷ്പരാജിന്റെ വീട്ടുകിണറ്റിലുണ്ടെന്ന് പോലീസ് മനസിലായത്. കായക്കുന്ന് സംഘര്‍ഷത്തില്‍ അടിവയറ്റില്‍ കുത്തേറ്റ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പുഷ്പരാജ്.

Keywords: Kasaragod, Kerala, Kanhangad, Police, Stabbed, Death, Murder-case, CPM, CPM activist's death: knife recovered.