സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി സായാഹ്ന ധര്‍ണകളും മഹിള മാര്‍ച്ചും
Oct 19, 2012, 19:42 IST
കാഞ്ഞങ്ങാട് ആറംങ്ങാടിയില് നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. |
വിലകയറ്റം സാധാരണക്കാരെ ദുരിത കയത്തിലേക്കു തള്ളിവിടുമ്പോള്‍ അതിന്റെ പരിണതഫലം ആദ്യം അനുഭവിക്കേണ്ടിവരുന്ന വീട്ടമ്മമരാണ് സമരരംഗത്ത് സജീവമാകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ തീവിലയ്ക്കുപുറമെ പാചകവാതത്തിന്റെ വിലക്കയറ്റവും എണ്ണംവെട്ടിച്ചുരുക്കിയതും സാധാരണക്കാരന്റെ അടുക്കകളയിലെ തീ അണയ്ക്കാതാക്കുന്നു.
പരപ്പ പോസ്റ്റോഫീസിലേക്ക് മഹിളാ സംഘം നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം സി പി ബാബു ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം (എന്‍ എഫ് ഐ ഡബ്ല്യു)തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ സിപിഐ ജില്ലാഎക്സിക്യൂട്ടിവംഗം പി എ നായര്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ കിനാനൂര്‍ കരിന്തളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിരിക്കുളത്ത് നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം പി എ നായര്‍ ഉദ്ഘാടനം ചെയ്തു. ഭാസ്ക്കരന്‍ അടിയോടി അധ്യക്ഷത വഹിച്ചു. സുനില്‍ മാടക്കല്‍ സംസാരിച്ചു. എം ശശിധരന് സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് കെ മാധവന്, കെ കൃഷ്ണന്, വി കെ മോഹനന്, സി സി സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാസര്‍കോട് നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം ഇ.കെ നായര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. രാധാകൃഷ്ണന് പെരുമ്പള അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി രാജന്, കെ കൃഷ്ണന്, കെ നാരായണന് മൈലൂല, ബിപി അഗ്ഗിത്തായ എന്നിവര്‍ സംസാരിച്ചു. ബിജു ഉണ്ണിത്താന് സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് നാരായണന് പേരിയ, കെ എന്‍ രാമകൃഷ്ണന്, കെ പി വിശ്വനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എളേരിത്തട്ടില്‍ നടന്ന ധര്‍ണ സിപിഐ സംസ്ഥാന കൗസിലംഗം കെ വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി കെ മോഹനന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം കുമാരന്, പി നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂരില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം എക്സിക്യൂട്ടീവംഗം പി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി, മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന് സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് കെ മധുസൂദനന്, കെ ശേഖരന്, രാജന് കഞ്ചിയില്‍, കെ മനോഹരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട് ആറംങ്ങാടിയില് നടന്ന സായാഹ്ന ധര്‍ണ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ കെ വത്സലന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍, സി കെ കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. സി കെ ബാബുരാജ് സ്വാഗതം പറഞ്ഞു. കെ.വി കുഞ്ഞികൃഷ്ണന്, കെ വി കുഞ്ഞമ്പു, അഡ്വ. എം സി കുമാരന്, കെ അശോകന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാലിക്കടവില്‍ നടന്ന സായാഹ്ന ധര്‍ണ എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയംഗം കെ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗം പി വിജയകുമാര്‍, മുകേഷ് ബാലകൃഷ്ണന്, രവീന്ദ്രന് മാണിയാട്ട് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി വി എം കുമാരന് സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് പി പി ശ്രീധരന്, രാജീവന്, കുഞ്ഞിരാമന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മീഞ്ചയില്‍ നടന്ന സായാഹ്ന ധര്‍ണ സി പി ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എം സജ്ഞീവഷെട്ടി ഉദ്ഘാടനം ചെയ്തു. ജയരാമ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗം എം ഗോവിന്ദ ഹെഗ്ഡെ, സുന്ദരി ആര് ഷെട്ടി എന്നിവര്‍ സംസാരിച്ചു. ആനന്ദഷെട്ടി സ്വാഗതം പറഞ്ഞു. ശരത്, ഹരീഷ് ഷെട്ടി, കിഷോര്‍, എം. ശേഖര തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: Kanhangad, CPM, Dharna, Kasaragod, Kerala, Malayalam News, Kerala Vartha