സി പി ഐ ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Dec 9, 2011, 15:32 IST
കാഞ്ഞങ്ങാട്: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 11 മുതല്‍ 13 വരെ കാഞ്ഞങ്ങാട്ട് നടക്കും. സമ്മേളനത്തിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി കൃഷ്ണന്, അസിസ്റ്റന്റ് സെക്രട്ടറി കെ എസ് കുര്യാക്കോസ്, സ്വാഗത സംഘം ചെയര്മാന് ബങ്കളം കുഞ്ഞികൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്, ഗോവിന്ദന് പള്ളിക്കാപ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതു സമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരില്‍ കയ്യൂര്‍ സമര സേനാനി ചൂരിക്കാടന്‍ കൃഷ്ണന് നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എ നായര്‍ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സുനില്‍ മാടക്കലിനെ ഏല്‍പ്പിച്ച് അത്ലറ്റുകള് റിലേയില്‍ സമ്മേളന നഗരിയില്‍ എത്തിക്കും.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മഞ്ചേശ്വരത്ത് എ സുബ്ബറാവുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എം സജീവഷെട്ടി, എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ബി വി രാജനെ ഏല്‍പ്പിക്കും. പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം മടിക്കൈ കുഞ്ഞിക്കണ്ണന് സ്മൃതി മണ്ഡപത്തില്‍ നിന്നും കെ വി സരോജിനി അമ്മ, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ കെ നായരെ ഏല്‍പ്പിക്കും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരം പെരളത്ത് പി അമ്പുനായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും തലമുതിര്‍ന്ന നേതാവ് വി കണ്ണന് ബി കെ എം യു ജില്ലാ പ്രസിഡണ്ട് കെ കുര്യാക്കോസിനെ ഏല്‍പ്പിക്കും. ബാനര്‍ കാസര്‍കോട് സി എച്ച് കൃ ഷ്ണന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും തലമുതിര്‍ന്ന നേതാവ് കെ കെ കോടോത്ത് മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്ഗ്ഗവിയെ ഏല്‍പ്പിക്കും.
വൈകിട്ട് 4 മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ കേന്ദ്രീകരിക്കുന്ന വിവിധ ജാഥകള്‍ പ്രകടനമാ യി ടൗണ്‍ ഹാള്‍ പരിസരത്തെ പൊടോര കുഞ്ഞിരാമന് നായര്‍ നഗരിയിലെത്തിച്ചേരും. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക ജില്ലാ സെക്രട്ടറി ടി കൃഷ്ണനും കൊടിമരം ജില്ലാ കൗണ്‍സില്‍ അംഗം എം നാരായണനും ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണനും കൊടിമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പിലും ഏറ്റുവാങ്ങും.
Keywords: CPI, District-conference, Kanhangad, Kasaragod