city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പിന്‍ വിഷം: റജീ­ഷിനെ വെറുതെ വിട്ടു; 5 പ്രതി­കള്‍ കുറ്റ­ക്കാര്‍

പാമ്പിന്‍ വിഷം: റജീ­ഷിനെ വെറുതെ വിട്ടു; 5 പ്രതി­കള്‍ കുറ്റ­ക്കാര്‍
കാ­ഞ്ഞ­ങ്ങാ­ട്: ഒ­ഞ്ചി­യത്തെ ആര്‍.എം.പി നേ­താ­വ് ടി.പി ച­ന്ദ്ര­ശേ­ഖ­ര­നെ വ­ധി­ച്ച കേ­സി­ലെ മു­ഖ്യ­പ്ര­തി­ക­ളില്‍ ഒ­രാ­ളാ­യ റ­ജീ­ഷ് കൂ­ടി ഉള്‍­പ്പെ­ട്ട പാ­മ്പിന്‍ വി­ഷ­ക്കേ­സില്‍ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ്(­ഒ­ന്ന്) വി പി എം സു­രേ­ഷ് ബാ­ബു വി­ധി പ­റഞ്ഞു.

റ­ജീ­ഷി­നെ­യും ര­ണ്ട് പ്ര­തി­ക­ളെ­യും വെ­റു­തെ വി­ട്ട കോ­ട­തി ഒ­ന്നു­മു­തല്‍ അ­ഞ്ചു­വ­രെ­യു­ള്ള പ്ര­തി­കള്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് ക­ണ്ടെ­ത്തി. ശി­ക്ഷ പി­ന്നീട് കോ­ട­തി പ്ര­ഖ്യാ­പി­ക്കും. കേ­സി­ലെ ഒ­ന്നാം പ്ര­തി പൂ­ക്കോ­ട് കാ­രാ­ട്ടെ പി ര­വി (40), ര­ണ്ടാം പ്ര­തി ക­ണ്ണൂര്‍ ചാ­ല­യി­ലെ ടി അ­ഷ്‌­റ­ഫ്(50), പാ­ട്ട്യ­ത്തെ വി വി ഭാ­സ്­ക്ക­രന്‍(50), നെ­ടു­മ്പൊ­യി­ലി­ലെ രാ­ജന്‍ (48), ക­ല്യാ­ശ്ശേ­രി കി­ന­ങ്ങ­ല്ലൂ­രി­ലെ കെ രാ­ജന്‍(52) എ­ന്നി­വ­രെ­യാ­ണ് കോ­ട­തി കു­റ്റ­ക്കാ­രാ­ണെ­ന്ന് ക­ണ്ടെ­ത്തി­യത്. ക­ണ്ണൂര്‍ പ­ത്താ­യ­ക്കു­ന്ന് സ്വ­ദേ­ശി­ക­ളാ­യ ആ­റാം പ്ര­തി കെ പി ബാ­ലന്‍, കെ വി മ­ഹേ­ഷ് കു­മാര്‍, ടി പി ര­ജീ­ഷ് എ­ന്നി­വ­രെ­യാ­ണ് കോ­ട­തി വെ­റു­തെ വി­ട്ട­ത്. ഈ­കേ­സില്‍ ഏ­ഴാം പ്ര­തി­യാ­യി­രു­ന്നു ര­ജീ­ഷ്.

2002 ഏ­പ്രില്‍ ഏഴിന് ഹൊ­സ്­ദുര്‍­ഗി­ലെ ബ്ര­ദേര്‍­സ് ലോ­ഡ്­ജില്‍ നി­ന്ന് അ­ഞ്ച് പേ­രെ പാ­മ്പിന്‍ വി­ഷം വില്‍­ക്കാ­നു­ള്ള ശ്ര­മ­ത്തി­നി­ട­യില്‍ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്­തി­രു­ന്നു. ഇ­വ­രെ­യാ­ണ് കോ­ട­തി കു­റ്റ­ക്കാ­രാ­ണെ­ന്ന് ക­ണ്ടെ­ത്തി­യ­ത്. കേ­സി­ന്റെ തു­ട­ര­ന്വേ­ഷ­ണ­ത്തില്‍ പാ­മ്പിന്‍ വി­ഷം ഈ സം­ഘ­ത്തി­ന് എ­ത്തി­ച്ചു­കൊ­ടു­ത്ത ര­ജീ­ഷി­നെ­യും കെ പി ബാ­ല­നെ­യും കെ വി മ­ഹേ­ഷ് കു­മാ­റി­നെ­യും കേ­സില്‍ പ്ര­തി ചേര്‍­ക്കു­ക­യാ­യി­രു­ന്നു.

അ­ഞ്ച് ല­ക്ഷം രൂ­പ വി­ല­മ­തി­ക്കു­ന്ന മൂന്ന് കു­പ്പി പാ­മ്പിന്‍ വി­ഷ­മാ­ണ് പോ­ലീ­സ് പി­ടി­ച്ചെ­ടു­ത്ത­ത്. ഒ­രു മി­ല്ലി ലി­റ്റ­റി­ന് എ­ട്ടാ­യി­രം രൂ­പ വ­രെ വി­ല­മ­തി­ക്കു­ന്ന പാ­മ്പിന്‍ വി­ഷം കാ­ഞ്ഞ­ങ്ങാ­ട്ടെ ഒ­രു സം­ഘ­ത്തി­ന് വില്‍­ക്കാ­നു­ള്ള ശ്ര­മ­ത്തി­നി­ട­യി­ലാ­ണ് സം­ഘം പി­ടി­യി­ലാ­യ­ത്. ര­ജീ­ഷി­നെ­യും മ­റ്റ് ര­ണ്ടു­പേ­രെ­യും വ­നം വ­കു­പ്പാ­ണ് കേ­സില്‍ പ്ര­തി­ചേര്‍­ത്ത­ത്. ഒ­രു മാ­രു­തി വാ­നും ക­സ്റ്റ­ഡി­യി­ലെ­ടു­ത്തി­രു­ന്നു­. ശി­ക്ഷ പ്ര­ഖ്യാ­പി­ച്ച ഇ­ന്ന് ര­ജീ­ഷി­നെ കോ­ഴി­ക്കോ­ട് ജി­ല്ലാ ജ­യി­ലില്‍ നി­ന്ന് ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യി­രു­ന്നു.

കേസിന്റെ വിചാ­രണ ഘട്ട­ത്തില്‍ മിക്ക­വാറും ദിവ­സ­ങ്ങ­ളില്‍ റജീഷ് കോട­തി­യില്‍ ഹാജ­രാ­യി­രു­ന്നു. വിചാ­രണ പൂര്‍ത്തി­യായി ജൂണ്‍ ഏ­ഴി­ന് പ്രതി­ക­ളുടെ മൊഴി രേഖ­പ്പെ­ടു­ത്താന്‍ കോടതി നിശ്ച­യി­ച്ചി­രു­ന്നെ­ങ്കിലും അന്ന് റജീഷ് കോട­തി­യില്‍ ഹാജ­രാ­കാ­ത്ത­തിനെ തുടര്‍ന്ന് ഇയാള്‍ക്കെ­തിരെ അറസ്റ്റ് വാറണ്ട് പുറ­പ്പെ­ടു­വി­ച്ചി­രു­ന്നു. വാറണ്ട് നില­നില്‍ക്കു­ന്ന­തി­നി­ട­യി­ലാണ് ടി പി ചന്ദ്ര­ശേ­ഖ­രന്‍ വധ­ക്കേ­സില്‍ റജീഷ് പോലീസ് പിടി­യി­ലാ­വു­ന്ന­ത്.

Keywords: Snake Poison, Arrest, Kanhangad, Case, Police, Court, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia