മതില് തകര്‍ന്ന് വീണ് ബാലികയുടെ വിരലറ്റ കേസില്‍ വീട്ടമ്മയെ വെറുതെ വിട്ടു
Mar 27, 2012, 15:24 IST
ഹൊസ്ദുര്‍ഗ്: അപകടാവസ്ഥയിലായിരുന്ന മതില് തകര്‍ന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ബാലികയുടെ ഇടതുകാല് വിരലുകള്‍ മുറിച്ചുമാറ്റിയകേസില് പ്രതിയായ വീട്ടമ്മയെ കോടതി വെറുതെ വിട്ടു. ബേക്കല്‍ വിഷ്ണുമഠത്തിലെ വാരിജാക്ഷന്റെ ഭാര്യ രാഗിണി എന്ന റാണിയെയാണ് (58) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതി വെറുതെ വിട്ടത്.
വിഷ്ണുമഠത്തിലെ കെ.ആര് ഗോവിന്ദന്റെ പരാതി പ്രകാരമാണ് റാണിക്കെതിരെ ബേക്കല്‍പോലീസ് കേസെടുത്തിരുന്നത്. 2010 ജൂണ്‍ 19ന് ഉച്ചയ്ക്കാണ് റാണിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ അപകടാവസ്ഥയിലായിരുന്ന മതില് തകര്‍ന്ന് വീണ് ഗോവിന്ദന്റെ സഹോദരിയുടെ മകളായ അശ്വതിക്ക് (രണ്ടര) ഗുരുതരമായി പരിക്കേറ്റത്. ഗോവിന്ദന്റെ വീടിന്റെ കിഴക്ക് വശത്തുള്ള സിമന്റ് സീറ്റില്‍ കുട്ടിയിരിക്കുമ്പോഴാണ് മതില് തകര്‍ന്ന് വീണത്.
ഇടതുകാല്പാദം ചതഞ്ഞ നിലയില്‍ ഉടന്‍ തന്നെ അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കാല്‍വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. അപകട ഭീഷണി ഉയര്‍ത്തുന്ന മതില് പൊളിച്ചുനീക്കണമെന്ന് ഗോവിന്ദനും പരിസരവാസികളും റാണിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ റാണിയുടെ അനാസ്ഥയാണ് മതില് തകരാനും കുട്ടി അപകടത്തില്‍ പെടാനും കാരണമെന്ന് ചൂണ്ടിക്കാട്ടി ഗോവിന്ദന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതെസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ വാദിഭാഗവും പ്രതിഭാഗവും തയ്യാറാവുകയും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് റാണിയെ കോടതി വെറുതെ വിട്ടത്.
Keywords: Hosdurg, court, Kanhangad, House-wife, Kasaragod