പെണ്‍കുട്ടിയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Jan 7, 2013, 19:27 IST
കാഞ്ഞങ്ങാട്: വേലാശ്വരത്തെ രഹ്‌ന (17) ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇളയച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
വേലാശ്വരത്തെ ഗിരീഷ് (28), ഗിരീഷിന്റെ സഹോദരി ഗിരിജ (33), ഗിരിജയുടെ ഭര്‍ത്താവിന്റെ മാതാവ് ചെല്ലമ്മ (61) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി തള്ളിയത്. ഡിസംബര്‍ 31 ന് പുലര്‍ച്ചെയാണ് ഗിരീഷിനൊപ്പം താമസിച്ചു വരികയായിരുന്ന രഹ്‌നയെ വേലാശ്വരത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് അമ്മ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ഹൊസ്ദുര്‍ഗ് സിഐ കെ.വി വേണുഗോപാല്‍ ഏറ്റെടുക്കുകയായിരുന്നു. രഹ്‌നയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ മരണം ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായെങ്കിലും പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു.
ഗിരീഷിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ഇതിന് ഒത്താശ ചെയ്തതിനാണ്് ഗിരിജക്കും ചെല്ലമ്മക്കുമെതിരെയും കേസ്.

Keywords: Girl's suicide, Accuses, Bail, Reject, Court, Kanhangad, Kasaragod, Kerala, Malayalam news