വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Feb 17, 2013, 00:01 IST
കാഞ്ഞങ്ങാട്: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് വാണിമേലിലെ കളപ്പറമ്പില്‍ എച്ച്. സജീറി(38)ന്റെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്.
2012സെപ്തംബര്‍ ഒമ്പതിന് രാത്രിക്കും പത്തിന് പുലര്‍ചെയ്ക്കും ഇടയിലുള്ള സമയത്ത് കളനാട് കൈനോത്തെ വാഴവളപ്പില്‍ വീടിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരപവന്റെ സ്വര്‍ണാഭരണങ്ങളും 7,500 രൂപയും പന്ത്രണ്ട് വിദേശ കറന്‍സികളും അടക്കമുള്ള മുതലുകള്‍ കവര്‍ചചെയ്യുകയായിരുന്നു.
ഇത് സംബന്ധിച്ച് വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സജീര്‍ ഉള്‍പെടെയുള്ള കവര്‍ചാ സംഘത്തെ പിടികൂടുകയാണുണ്ടായത്. ഈ കേസിലെ മറ്റൊരു പ്രതിയായ നജീബ് ഒളിവില്‍ പോയിരിക്കുകയാണ്. സജീര്‍ ഉള്‍പെടെയുള്ള പ്രതികളെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
ഈ കേസില്‍ കളവ് പോയ മുതലുകള്‍ കണ്ടെത്തുന്നതിനും നജീബിനെ പിടികൂടുന്നതിനും കേസ് അന്വേഷണാവസ്ഥയിലുള്ളതിനാലും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും അന്യ സംസ്ഥാനത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലും 15 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്യണമെന്നും ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പിക്കുകയാണുണ്ടായത്.

Keywords: Kanhangad, House-robbery, Case, Court, Remand, Kalanad, Accuse, Rupee, Gold, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News