ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി
Oct 1, 2015, 13:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) ലൈംഗികപീഡനത്തിനിരയായ പതിമൂന്നുകാരി പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചിറ്റാരിക്കാല്‍ കടുമേനി സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്. ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയല്‍വാസി രാജുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നടക്കാനും സംസാരിക്കാനും കഴിയാത്ത സാഹചര്യത്തിലാണ് മാതാവിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്.
ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നടക്കാനും സംസാരിക്കാനും കഴിയാത്ത സാഹചര്യത്തിലാണ് മാതാവിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kanhangad, court, Molestation, Court record victims mother's statement.