ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കാല് നീട്ടിയിരുന്നതിന് 200 രൂപ പിഴ
May 28, 2012, 15:00 IST
ഹൊസ്ദുര്‍ഗ്: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കാലുകള്‍ നീട്ടിയിരുന്ന് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ കേസില്‍ മൂന്നുപേര്‍ക്ക് കോടതി 200 രൂപ വീതം പിഴവിധിച്ചു. ബളാല്‍ കനകപള്ളിതട്ടിലെ മാത്യു (50), കനകപളളിയിലെ സെബാസ്റ്യന്‍ (30), ഭീമനടി പുതിയപുരയിലെ പിപി പുഷ്പാകരന്‍ (36) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 ഏപ്രില്‍ 11 ന് വൈകുന്നേരം അറക്കത്തട്ടിലെ ബസ് വെയ്റ്റിംഗ്ഷെഡില്‍ മാത്യുവിനെയും സെബാസ്റ്യനെയും ഇരുകാലുകളും നീട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് അറസ്റ്ചെയ്യുകയായിരുന്നു. ഏപ്രില്‍ ആറിന് രാവിലെ 11 മണിക്ക് വരക്കാട് ബസ് വെയ്റ്റിംഗ്ഷെഡില്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുമ്പോഴാണ് പുഷ്പാകരനെ പോലീസ് പിടികൂടിയത്.
Keywords: Court, Punishment, Kanhangad, Kasaragod