പെണ്‍കുട്ടികളോട് കണ്ണിറുക്കി കാണിച്ച യുവാവിന് 3000 പിഴ
Jul 5, 2012, 16:45 IST
കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളോട് ചിരിച്ചുകൊണ്ട് കണ്ണിറുക്കിയ യുവാവിന് കോടതി 3000 രൂപ പിഴ വിധിച്ചു. മാലോം കൊന്നക്കാട്ടെ ചെ രുമ്പക്കാട് വി കെ ഇല്യാസിനെയാണ് (21) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2010 നവംബര്‍ 15ന് വൈകുന്നേരം മാ ലോം കസബ ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലുള്ള ബസ് വെയിറ്റിംഗ് ഷെഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളോട് തല്‍സമയം അവിടെയെത്തിയ ഇല്യാസ് കണ്ണിറുക്കികാണിക്കുകയും അശ്ലീല ചുവയുള്ള അംഗ വിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് കേസ്.

Keywords: Court punishment, Youth, Kanhangad, Kasaragod