വികലാംഗയെ വഞ്ചിച്ച സംഘടനാ നേതാവിന് 6 വര്‍ഷം തടവ്
Jul 27, 2012, 16:52 IST
കാഞ്ഞങ്ങാട്: യാത്രാ സംബന്ധമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് പോളിയോ ബാധിച്ച് കിടപ്പില്‍ കഴിയുന്ന യുവതിയില്‍ നിന്നും പണം വാങ്ങുകയും പകരം ജില്ലാ ആശുപത്രിയുടെയും ഡോക്ടറുടെയും പേരില്‍ വ്യാജ രേഖകളുണ്ടാക്കി നല്‍കി വഞ്ചിക്കുകയും ചെയ്ത കേസില്‍ പ്രതിയായ വികലാംഗ സംഘടനാ നേതാവിനെ കോടതി വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
കാസര്‍കോട് നെല്ലിക്കട്ട പാടിയിലെ ബിലാല്‍ നഗറില്‍ കെ പി ഉമ്മറിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്. 420 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം കഠിന തടവിനും ആയിരം രൂപ പിഴയടക്കാനും 468 വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവിനും ആയിരം രൂപ പിഴയടക്കാനും 465 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവിനും 471 വകുപ്പ് പ്രകാരം ഒരുവര്‍ഷം തടവിനുമാണ് കെ പി ഉമ്മറിനെതിരെ കോടതി ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ചെങ്കളയിലെ ഖദീജയുടെ മകളും വികലാംഗയുമായ മിസ്‌രിയക്ക് ബസുകളിലും തീവണ്ടികളിലും സൗജന്യ യാത്ര നടത്തുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള രേഖകള്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഖദീജയുടെ കയ്യില്‍ നിന്നും കെ പി ഉമ്മര്‍ 700 രൂപ വാങ്ങിയിരുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെയും ഡോ പത്മനാഭന്റെയും പേരില്‍ സീലുകളും ഒപ്പുകളും വ്യാജമായി നിര്‍മ്മിച്ചാണ് മിസ്‌രിയക്ക് 2008 ല്‍ ഉമ്മര്‍ രേഖകള്‍ നല്‍കിയത്.
ഇതുസംബന്ധിച്ച് വിവരം ലഭിച്ച ജില്ലാ ആശുപത്രി സൂപ്രണ്ട് കെ പി ഉമ്മറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുക്കുകയും ഉമ്മര്‍ അറസ്റ്റിലാവുകയും ചെയ്തു. ഉമ്മറിനെ ചോദ്യം ചെയ്തതോടെയാണ് വികലാംഗ യുവതിയായ മിസ്‌രിയക്ക് നല്‍കുന്നതിന് വേണ്ടിയാണ് ജില്ലാ ആശുപത്രിയുടെയും ഡോക്ടറുടെയും പേരില്‍ വ്യാജ രേഖകളുണ്ടാക്കിയതെന്ന് സമ്മതിച്ചത്. വ്യാജരേഖകളാണെന്ന് അറിയാതെ മിസ്‌രിയക്ക് വേണ്ടി ഇവ ഉമ്മറില്‍ നിന്ന് ഖദീജ ഏറ്റുവാങ്ങുകയായിരുന്നു.

Keywords: Cheating,Women, AWH leader, Court punishment, Kanhangad, Kasaragod