തൊഴില്‍രേഖകള്‍ സൂക്ഷിക്കാത്ത ക്വാറി ഉടമകളെ പിഴയടക്കാന്‍ ശിക്ഷിച്ചു
Jul 11, 2012, 17:33 IST
കാഞ്ഞങ്ങാട്: തൊഴില്‍ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാത്തതിന് കരിങ്കല്‍ ക്വാറി ഉടമകളെ കോടതി പിഴയടക്കാന്‍ശിക്ഷിച്ചു.കാസര്‍കോട് മുള്ളേരിയയിലെ പുല്ലംങ്കോട്ടില്‍ പി എം അബ്ദുള്‍ നാസര്‍, പനയാല്‍ കാട്ടിയടുക്കത്തെ ആര്‍ ഗോപാലകൃഷ്ണന്‍, പനയാല്‍ വെങ്ങാട്ടെ ടി എ അഷ്‌റഫ് (35) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറികളില്‍ നോട്ടീസ് പതിച്ചില്ലെന്നും മിനിമം വേതനം നിശ്ചയിച്ചുള്ള പട്ടികയും മസ്റ്റ് റോള്‍, മെയ്ന്റനന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്റ്റര്‍ വേജസ് ഫോറം, ഓവര്‍ ടൈം ഫോറം, സ്ലിപ്പ് തുടങ്ങിയവ സൂക്ഷിച്ചില്ലെന്നുമാണ് കേസ്. അബ്ദുള്‍ നാസറിനെ 1,800 രൂപയും ഗോപാലകൃഷ്ണനെ 2 കേസുകളിലായി 1,800, 900 രൂപയും ടി എ അഷ്‌റഫിനെ 3,000 രൂപയും പിഴയടക്കാനാണ് കോടതി ശിക്ഷിച്ചത്.
അബ്ദുള്‍ നാസറിന്റെ ബേക്കല്‍ ഭാഗത്തുള്ള കരിങ്കല്‍ ക്വാറിയിലും ഗോപാലകൃഷ്ണന്റെ പനയാലിലുള്ള ക്വാറിയിലും അഷ്‌റഫിന്റെ പെരിയയിലുള്ള ക്വാറിയിലും ലേബര്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് തൊഴില്‍പരമായ രേഖകള്‍ സൂക്ഷിച്ചില്ലെന്ന് കണ്ടെത്തിയത്. മതിയായ രേഖകളില്ലാതെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവയില്‍ ഏറെയും ഹൊസ്ദുര്‍ഗ് താലൂക്കിലാണ്.
Keywords: Court Punishment, Quarry owners, Kanhangad, Kasaragod