കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്ക് പിഴ
Mar 28, 2012, 12:00 IST
കാഞ്ഞങ്ങാട്: അശ്രദ്ധയോടെ ഓടിച്ച് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് അപകടം വരുത്തിയ ലോറിയുടെ ഡ്രൈവര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. കണ്ണൂര്‍ നെടുമ്പയിലെ റോണിയെയാണ് (26) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 നവംബര്‍ 6ന് ഉച്ചക്ക് 12 മണിയോടെ നീലേശ്വരം നളന്ദ റിസോര്‍ട്ടിന് മുന്നിലാണ് അപകടമുണ്ടായത് നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്ന കെ.എല്‍ 15- 4520 നമ്പര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിലാണ് റോണി ഓടിച്ച കെഎല്‍ 13 എം 7540 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ചത്.
അപകടത്തില്‍ ബസ് ഡ്രൈവര്‍ ഹരിദാസിന് പരിക്കേറ്റിരുന്നു. കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ മാലക്കല്ല് നാരയിലെ സി.ചാക്കോയുടെ (51) പരാതി പ്രകാരമാണ് ലോറി ഡ്രൈവര്‍ റോണിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.

Keywords: kasaragod, Kanhangad, Bus, Driver, Lorry, court order