യുവാവിന്റെ രഹസ്യവിവാഹം അന്വേഷിക്കാന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം
Jan 10, 2012, 16:44 IST
കാഞ്ഞങ്ങാട്: കോടതി വിധി ലംഘിച്ച് യുവാവ് രണ്ടാം വി വാഹം നടത്തിയതിനെ കുറി ച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍ കാന്‍ കോടതി പ്രൊട്ടക്ഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചു.
ബല്ലാകടപ്പുറത്തെ തൗഫീ ഖ് മന്‍സിലിലെ എന്‍ പി അമ്മാനത്തിന്റെ മകന്‍ എന്‍ പി മുഹമ്മദ് ശരീഫിന്റെ രഹസ്യവിവാഹത്തെ കുറിച്ച് അ ന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒ ന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോ ടതി ഗാര്‍ഹീക പീഡന നിരോധന നിയമ പരിധിയി ല്‍പ്പെടുന്ന പ്രൊട്ടക്ഷന്‍ ഓഫീസറോടാണ് നിര്‍ദ്ദേശിച്ചത്. കോട്ടച്ചേരി കെ ടി സി പാര്‍ സല്‍ സര്‍വ്വീസിനടുത്ത് താമസിക്കു ന്ന സി എച്ച് ഇബ്രാഹിമിന്റെ മകള്‍ നഷ്വാന(21)യുടെ പരാതിയനുസരിച്ചാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.
നഷ്വാന ശരീഫിനെതിരെ നേരത്തെ സ്ത്രീധന പീഡന കേസ് ഫയല്‍ ചെയ്തിരുന്നു. മറ്റൊരു ഹരജിയില്‍ ശരീഫിന്റെ രണ്ടാംകെട്ടിനെതിരെ നഷ്വാന കോടതിയെ സമീപിക്കുകയും രണ്ടാം കെട്ട് തടഞ്ഞ് കൊണ്ടുള്ള വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ വിധി നിലനില്‍ക്കെ ശരീ ഫ് മറ്റൊരു യുവതിയെ രഹസ്യമായും വിവാഹം ചെയ്യുകയായിരുന്നു. ഈ വിവരം നഷ്വാന കോടതിയെ അറിയിക്കുകയും ചെയ്തു. രണ്ടാം ഭാര്യയെയും കൂട്ടി ശരീഫ് വിദേശത്തേക്ക് കടക്കാന്‍ സാ ധ്യതയുണ്ടെന്ന സൂചനയനുസരിച്ച് ശരീഫ് വിദേശത്തേ ക്ക് പോകുന്നത് തടയണമെ ന്നും പാസ്‌പോര്‍ട്ട് കണ്ട്‌കെട്ടണമെന്നാവശ്യപ്പെട്ടും നഷ്വാന കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി ശരീഫ് വിദേശത്തേക്ക് പോകുന്നത് തടയുകയും ശരീഫിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ശരീഫില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് യുവതി നല്‍കിയ മറ്റൊരു പരാതിയും കോടതിയുടെ പരിഗണനയിലാണ്.
Keywords: court order, Youth, Secret marriage, Kanhangad, Kasaragod