സ്ത്രീധന തുക തിരിച്ചു നല്‍കാന്‍ കോടതി വിധി
Dec 9, 2011, 15:22 IST
ഹൊസ്ദുര്‍ഗ്: ഉപേക്ഷിക്കപ്പെട്ട ഭാര്യയ്ക്ക് സ്ത്രീധന തുക ഭര്‍ത്താവ് തിരിച്ചുനല്‍കാന്‍ കോടതി വിധിച്ചു. പെരിയ കായക്കുളത്തെ ചിത്രക്കാണ് (35) ഭര്‍ത്താവ് കോടോത്തെ ജയന്‍ സ്ത്രീധനമായി വാങ്ങിയ സ്വര്‍ണ്ണവും പണവും തിരിച്ചു നല്‍കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി വിധിച്ചത്. ചിത്രയോട് വിവാഹ വേളയില്‍ ജയന്‍ സ്ത്രീധനമായി വാങ്ങിയ 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 2 ലക്ഷം രൂപയും തിരിച്ചു നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
2004 ല്‍ ബേളൂര്‍ ശിവ ക്ഷേത്രത്തിലാണ് ജയനും ചിത്രയും വിവാഹിതരായത്. വിവാഹ ശേഷം ജയന്‍ ഗള്‍ഫിലേക്ക് പോയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ട് ജയന്‍ ചിത്രയെ ശാരീരികമായും മാനസികമായും പിഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രയെ ജയന്‍ ഉപേക്ഷിക്കുകയാണുണ്ടായത്. ഇതേതുടര്‍ന്ന് ചിത്ര ജയനെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
Keywords: Dowry, court order, Kanhangad, Kasaragod