വീട്ടില്‍ നിന്നും പുറത്താക്കിയ യുവതിക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ വിധി
May 26, 2012, 16:54 IST
കാഞ്ഞങ്ങാട്: ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട യുവതിക്കും മക്കള്‍ക്കും ഭര്‍ത്താവ് ചെലവിന് നല്‍കാന്‍ കോടതി വിധിച്ചു. പെരിയ ചെര്‍ക്കാപാറയിലെ എം. ഖദീജയ്ക്ക് (26) പ്രതിമാസം 1000 രുപ ഭര്‍ത്താവ് മീത്തല്‍ മാങ്ങാട്ടെ താജുദ്ദീന്‍ (32) ചെലവിന് നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിധിച്ചത്. വിവാഹ സമയത്ത് താജുദ്ദീന്‍ സ്ത്രീധനമായി വാങ്ങിയ 25 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും ഖജീദയ്ക്ക് തിരിച്ച് കൊടുക്കാനും കോടതി വിധിച്ചു.
സ്വര്‍ണ്ണത്തിന് പകരം അതിന് തുല്യമായ തുക നല്‍കിയാലും മതി. ഇതിന് പുറമെ കേസ് നടത്താന്‍ ഖദീജയ്ക്കുള്ള കോടതി ചിലവ് 1000 രൂപയും നല്‍കണം.
2004 ജനുവരി 18 നാണ് ഖദീജയെ താജുദ്ദീന്‍ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ഖദീജയുടെ വീട്ടുകാര്‍ താജുദ്ദീന് 25 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും നല്‍കണമെന്നാവശ്യപ്പെട്ട് താജുദ്ദീനും വീട്ടുകാരും ഖദീജയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണുണ്ടായത്.
2010 ഒക്‌ടോബര്‍ 10 ന് രാത്രി താജുദ്ദീനും വീട്ടുകാരും ഖദീജയേയും മൂന്നു മക്കളെയും വീട്ടില്‍ നിന്നും അടിച്ചിറക്കി. ഇതേതുടര്‍ന്ന് ഖദീജ മക്കളോടൊപ്പം അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. സഹോദരന്‍ വന്നാണ് ഖദീജയേയും മക്കളെയും പിറ്റേദിവസവം ചെര്‍ക്കാപാറയിലെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയത്. ഖദീജയ്ക്കും മക്കള്‍ക്കും ചിലവിന് നല്‍കാന്‍പോലും താജുദ്ദീന്‍ തയ്യാറായില്ല.
ഇതേതുടര്‍ന്നാണ് തനിക്കും മക്കളായ ജുമീന (ഏഴ്), റംസീന (അഞ്ച്), അജിനാസ് (മൂന്ന്) എന്നിവര്‍ക്കും ചിലവിന് കിട്ടണമെന്നാവശ്യപ്പെട്ട് ഖദീജ കോടതിയില്‍ ഹരജി നല്‍കിയത്.
ഇതേതുടര്‍ന്നാണ് തനിക്കും മക്കളായ ജുമീന (ഏഴ്), റംസീന (അഞ്ച്), അജിനാസ് (മൂന്ന്) എന്നിവര്‍ക്കും ചിലവിന് കിട്ടണമെന്നാവശ്യപ്പെട്ട് ഖദീജ കോടതിയില്‍ ഹരജി നല്‍കിയത്.
ബിരിയാണിയുണ്ടാക്കുന്ന ജോലി ചെയ്യുന്ന താജുദ്ദീന് പ്രതിമാസം 40,000 രൂപ വരുമാനമുണ്ടെന്നും ഖദീജ കോടതിയെ ബോധിപ്പിച്ചിരുന്നു.
Keywords: Kanhangad, Court order, Kasaragod, Wife, Husband