യുവതിക്കും കുട്ടിക്കും ചെലവിന് നല്‍കാന്‍ വിധി
Mar 9, 2013, 17:01 IST
കാഞ്ഞങ്ങാട്: യുവതിക്കും കുട്ടിക്കും ചിലവിന് നല്‍കാന്‍ കോടതി വിധിച്ചു. മടിക്കൈ കൂലോംറോഡിലെ കുമാരന്റെ മകള്‍ കെ ഷൈനി (24) ക്കും കുട്ടിക്കും ചിലവിന് നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ചിലവിന് നല്‍കാന്‍ വിധിച്ചത്. ഷൈനിക്ക് ഭര്‍ത്താവ് ഉപ്പിലിക്കൈ ചതുരക്കിണറിലെ ഗിരീഷ്‌കുമാര്‍ (29) പ്രതിമാസം 2500 രൂപയും കുട്ടിക്ക് 1500 രൂപ വീതവും നല്‍കണമെന്നാണ് കോടതി വിധി പ്രസ്താവിച്ചത്.
2006 ഏപ്രില്‍ 11 നാണ് ഗിരീഷ്‌കുമാറും ഷൈനിയും കുമാരകുളങ്ങര ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ വിവാഹിതരായത്. വിവാഹ ശേഷം ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ ഷൈനി പിന്നീട് ഭര്‍ത്താവിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Keywords: court order, Baby, wife, husband, Kanhangad, Temple, kasaragod, Kerala, Gireesh Kumar, Shaini, Hosdurg, Chathurakinar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News