ഡോക്ടര്ഹാജരായില്ല; വ്യാപാരി നേതാവ് അടക്കമുള്ളവരെ വിട്ടയച്ചു
Nov 10, 2012, 23:42 IST
കാഞ്ഞങ്ങാട്: പരാതിക്കാരനായ ഡോക്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വ്യാപാരി നേതാവ് അടക്കമുള്ളവര്‍ പ്രതികളായ കേസ് കോടതി തള്ളി. മുന്‍ ജില്ലാശുപത്രി സൂപ്രണ്ടും ശിശുരോഗ വിദഗ്ദ്ധനുമായ ഡോക്ടര്‍ ടി വി പത്മനാഭന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്.
2003 ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പി എച്ച് സിയില്‍ മെഡിക്കല്‍ ഓഫീസറായി ഡോക്ടര്‍ പത്മനാഭന് സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് മൂന്ന് ജീവനക്കാര്‍ക്കൊപ്പം വെള്ളരിക്കുണ്ടിലെ ഹോട്ടല്‍ എവറസ്റ്റില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്ക് ചെന്നിരുന്നു. എന്നാല്‍ ഹോട്ടലുടമ രവീന്ദ്രനും വെള്ളരിക്കുണ്ടിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് രാജു പുതിയടവും ഉള്‍പെടെയുള്ള ഒമ്പതോളം പേര് ഡോക്ടര്‍ പത്മനാഭന്റെയും ജീവനക്കാരുടെയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. പിന്നീട് തിരിച്ചു പോകുമ്പോള്‍ ഡോക്ടര്‍ ഉള്പെടെയുള്ളവര് സഞ്ചരിച്ച ജീപ്പ് അടിച്ച് തകര്‍ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് ഡോക്ടര്‍ നല്കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെല്ലാം കോടതിയില്‍ ഹാജരാകുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പ്രതികളിലൊരാളായ വെള്ളരിക്കുണ്ടിലെ സുരേഷ് കുമാറുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സുരേഷ് കുമാര്‍ വെള്ളിയാഴ്ച ഹാജരായെങ്കിലും പരാതിക്കാരനായ ഡോക്ടര്‍ കോടതിയിലെത്തിയില്ല. ഇതേ തുടര്‍ന്ന് കേസ് തള്ളുകയായിരുന്നു.

Keywords: Kanhangad, Doctor, Court, Kasaragod, Kerala, Merchant, Malayalam News, Kerala Vartha