മായം ചേര്‍ത്ത ചിപ്സ് വില്പന; ബേക്കറി കട ഉടമയ്ക്ക് തടവ്
Aug 21, 2012, 01:21 IST
കാഞ്ഞങ്ങാട്: മായം ചേര്‍ത്ത കായ ചിപ്സ് വില്പന നടത്തിയ കേസില്‍ പ്രതിയായ ബേക്കറി കടയുടമയെ കോടതി ഒരു വര്‍ഷം തടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കാഞ്ഞങ്ങാട്ടെ കൂള്‍ലാന്റ് ഐസ്ക്രീം പാര്‍ലര്‍ ആന്റ് ബേക്കറി കട ഉടമയായ കോട്ടപ്പുറം ഓര്‍ച്ചയിലെ എം കെ മൂസാനെ(47)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂസാന്‍ മൂന്ന് മാസം കൂടി തടവനുഭവിക്കണമെന്ന് കോടതി വിധിച്ചു.
2005 ഫെബ്രുവരി 27 ന് മൂസാന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കടയില്‍ റെയ്ഡ് നടത്തിയ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മായം ചേര്‍ത്ത കായ ചിപ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് കെ ചിപ്സ് കണ്ണൂര്‍ എന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ നഗരസഭ സെക്രട്ടറിയോട് അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലുള്ള ഒരു സ്ഥാപനം കണ്ണൂരില്‍ പ്രവര്‍ത്തിക്കുകയോ ലൈസന്‍സ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് മൂസാനെതിരെ കേസെടുക്കുകയായിരുന്നു.

Keywords: Banana chips, Fake, Case, Court punishment, Bakery owner, Kanhangad, Kasaragod