പോലീസുകാരിയെ കമന്റടിച്ചു; യുവാവിന് 3,000 രൂപ പിഴ
Sep 19, 2014, 12:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.09.2014) പോലീസുകാരിയെ കമന്റടിച്ചെന്ന കേസില്‍ യുവാവിനെ 3,000 രൂപ പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചു. കാലിച്ചാനടുക്കം ചാമക്കുഴി എ.കെ.ജി ക്ലബ്ബിന് സമീപത്തെ മധു ജോര്‍ജിനെ (34)യാണ് കോടതി ശിക്ഷിച്ചത്.
അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രിയ കെ നായരെയാണ് പിന്തുടര്ന്ന് പോയി കമന്റടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തത്. 2014 ഫെബ്രുവരി 20 ന് വൈകുന്നേരമായിരുന്നു സംഭവം.
ബൈക്കില്‍ പോവുകയായിരുന്ന പോലീസുകാരിയെ യുവാവ് ബൈക്കില്‍ പിന്തുടരുകയും ഇത് ചോദ്യം ചെയ്പ്പോള്‍ അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് കേസ്. ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചാണ് പ്രതി മധു ജോര്‍ജാണെന്ന് പിന്നീട് കണ്ടെത്തിയത്.