ഹെല്‍മറ്റ് ധരിക്കാതെ ഒരേ ബൈക്കില്‍ സഞ്ചരിച്ച 3 പേര്‍ക്ക് പിഴശിക്ഷ
Apr 7, 2015, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/04/2015) ഹെല്‍മറ്റ് ധരിക്കാതെ ഒരേ ബൈക്കില്‍ സഞ്ചരിച്ച സഹോദരങ്ങള്‍ അടക്കം മൂന്ന് പേരെ 2,500 രൂപ വീതം പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. കയ്യൂര്‍ തയ്യല്‍ വീട്ടിലെ മിഥിലേഷ് (27), മിഥുന്‍ (25), നീലേശ്വരം പാലായിയിലെ ഇ.കെ റിജിന്‍ (23) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2014 സെപ്തംബര്‍ ഒന്നിന് വൈകുന്നേരം ചാത്തമത്ത് വായനശാലക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തവെ ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 ഇ 2258 നമ്പര്‍ ബൈക്കിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ഓടിച്ചയാളടക്കം ബൈക്കിലുണ്ടായിരുന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords : Kanhangad, Kasaragod, Court, Police, Bike, Accuse, Fine, Helmet.