പാന്‍ മസാല വില്പന; രണ്ട് വ്യാപാരികള്‍ക്ക് പിഴശിക്ഷ
Sep 11, 2012, 18:15 IST
കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പാന്‍ മസാല വില്പന നടത്തിയ കേസില്‍ പ്രതികളായ രണ്ട് വ്യാപാരികളെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു.
നീലേശ്വരം തൈക്കടപ്പുറത്തെ നൂറുദ്ദീന്‍ (40), പനയാല്‍ തോക്കാനംമൊട്ടയിലെ എ മോഹനന്(34) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതി 1500 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 ജൂലൈ ആറിന് നൂറുദ്ദീന്റെ നീലേശ്വരം കടിഞ്ഞിമൂല ജംഗ്ഷനിലുള്ള കടയില്‍ റെയ്ഡ് നടത്തിയ പോലീസ് വില്പനയ്ക്ക് സൂക്ഷിച്ച 74 പാക്കറ്റ് പാന്മസാലകളും പുകയില ഉല്പന്നങ്ങളും പിടിച്ചെടുക്കുകയായിരുന്നു. ജൂലൈ മൂന്നിന് മോഹനന്റെ ഉടമസ്ഥതയില്‍ തോക്കാനം മൊട്ടയിലുള്ള കെ എം സ്റ്റോര്സില് റെയ്ഡ് നടത്തിയ പോലീസ് 73 പാക്കറ്റ് മധു പിടികൂടുകയാണുണ്ടായത്.

Keywords: Panmasala, Sale, Court, Punishment, Merchants, Nileshwaram, Kanhangad, Kasaragod