ഹമ്പില്‍ തട്ടി യാത്രക്കാരന്‍ തെറിച്ചുവീണു; ബസ് ഡ്രൈവര്‍ക്ക് പിഴ ശിക്ഷ
Aug 18, 2012, 00:39 IST
കാഞ്ഞങ്ങാട്: ഹമ്പില്‍ തട്ടിയ ബസിലെ പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ മുകളിലേക്ക് ഉയര്‍ന്ന് പൊങ്ങി താഴേക്ക് നടുതല്ലി വീണ് ഗുരുതരമായി പരിക്കേറ്റ കേസില്‍ പ്രതിയായ ബസ് ഡ്രൈവറെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ പൂവത്തടത്തില്‍ പി രമേശ(34)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. മടിക്കൈ ചാളക്കടവിലെ തലയത്ത് കുടുക്കില്‍ ടി നാരായണ(60)ന്റെ പരാതി പ്രകാരമാണ് കെ എല്‍ 13 കെ 4203 നമ്പര്‍ പി ബി ടി മൈത്രി ബസ് ഡ്രൈവര്‍ രമേശനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്.
2012 മെയ് 27 ന് വൈകുന്നേരം മടിക്കൈ മേക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. നാരായണന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ചായ്യോത്ത് നിന്നും ചാളക്കടവിലേക്ക് പോകുകയായിരുന്ന ബസ് മേക്കാട്ടെത്തിയപ്പോള്‍ ഹമ്പില്‍ തട്ടി ശക്തമായി കുലുങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ പിന്‍ സീറ്റിലായിരുന്ന നാരായണന്‍ സീറ്റില്‍ നിന്നും തെറിച്ച് മുകളിലേക്ക് പൊങ്ങുകയും ബസിന്റെ മേല്‍ഭാഗത്ത് തലയിടിച്ച് സീറ്റിലേക്ക് തന്നെ വീഴുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് നടുവിന് ക്ഷതമേറ്റ നാരായണനെ മറ്റ് യാത്രക്കാരാണ് ബഹളം വെച്ച് ബസ് നിര്‍ത്തിച്ച ശേഷം ആശുപത്രിയിലെത്തിച്ചത്. ബന്ധുവായ യുവതിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് നാരായണന്‍ ഭാര്യക്കൊപ്പം ബസില്‍ യാത്ര ചെയ്തത്. ബസ് ഡ്രൈവറുടെ അശ്രദ്ധയും അനാസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് നാരായണന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്.

Keywords: Bus driver, Court, Punishment, Kanhangad, Kasaragod