മദ്യപിച്ച് ബഹളം വെച്ച യുവാക്കള്‍ക്ക് കോടതി 3000 രൂപ പിഴവിധിച്ചു
Jan 11, 2012, 15:53 IST
കാഞ്ഞങ്ങാട് : ബിവറേജ് മദ്യശാലയ്ക്ക് മുന്നില്‍ മദ്യപിച്ച് മദോന്മത്തരായി ആനന്ദ നൃത്തം ചവിട്ടുകയും ബഹളം വെക്കുകയും ചെയ്ത രണ്ട് യുവാക്കള്‍ക്ക് കോടതി പിഴ വിധിച്ചു. പരപ്പ പുതിയിടത്തെ ജോസഫിന്റെ മകന് ലെവിന്‍ (25) കാലിച്ചാനടുക്കം കൊല്ലം കുന്നേല്‍ കെ.വി.മാത്യുവിന്റെ മകന് ഷിജു (30) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതി 3000 രൂപ പിഴവിധിച്ചത്.
2011 മെയ് മെയ് 6ന് വൈകുന്നേരം നീലേശ്വരം കരുവാച്ചേരി ബിവറേജ് മദ്യ ശാലക്ക് സമീപം മദ്യ ലഹരിയില്‍ ബഹളം വെച്ച് നൃത്തമാടുകയായിരുന്ന ലവിനെയും ഷിജുവിനെയും വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
Keywords: Public nuisance, court, Fine, Kanhangad, kasaragod,