വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളുടെ ഭര്‍ത്താവിന്റെ റിമാന്‍ഡ് നീട്ടി
Jul 30, 2012, 16:51 IST
കാഞ്ഞങ്ങാട്: വീട്ടമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവിന്റെ റിമാന്‍ഡ് കോടതി നീട്ടി. കാര്യോട്ട്ചാല്‍ മണിയറയിലെ ഉദയ കുമാറി (37) ന്റെ റിമാന്‍ഡാണ് രണ്ടാഴ്ചത്തേക്ക് നീട്ടിയത്.
കാര്യോട്ട്ചാലിലെ ഓമനയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഉദയ കുമാറിനെ അറസ്റ്റ് ചെയ്തത്.
2012 ജൂലായ് 2 ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാര്യോട്ട്ചാലിലെ ഓമനയെ മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മകളുടെ ഭര്‍ത്താവ് ഉദയന്‍ മര്‍ദ്ദിക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയുമായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഓമന പിന്നീട് മരണപ്പെടുകയായിരുന്നു. മകളെ മര്‍ദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് ഓമനയെ ഉദയന്‍ ആക്രമിച്ചത്.

Keywords: Kanhangad, Murder-case, Remand, Son in law, Court order